ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമ്മീഷനുമായി ചർച്ച നടത്തി . പാർവതി തിരുവോത്ത്, പത്മപ്രിയ, അഞ്ജലി മേനോൻ, സയനോര തുടങ്ങിയവരാണ് കമ്മീഷനെ കണ്ടത്
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും ഇക്കാര്യത്തിൽ വനിതാ കമ്മീഷൻ ഇടപെടണമെന്നും ഡബ്ല്യുസിസി അംഗങ്ങൾ ആവശ്യപ്പെട്ടു.
കോഴിക്കോട് ഗസ്റ്റഹൗസിലായിരുന്നു കൂടിക്കാഴ്ച .