LIFEMovie

ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം ‘പപ്പ’പൂർത്തിയായി

 

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ .ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്,ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിൻ്റെ സംവിധാനവും, ക്യാമറായും നിർവ്വഹിച്ച ഷിബുആൻഡ്രൂസ്, രാജീവ് അഞ്ചലിൻ്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഗോൾഡൻ എജ് ഫിലിംസും, വിൻവിൻ എൻ്റർടൈൻമെൻ്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

ദുൽഖർ ചിത്രമായ സെക്കൻ്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ തുടങ്ങിയ ചിത്രങ്ങളിലും, ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനിൽ ആൻ്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്.ഷാരോൾ നായികയായും എത്തുന്നു.

ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിൻ്റെ കഥയാണ് പപ്പ പറയുന്നത്. പപ്പയും, മമ്മിയും, ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത് .പെട്ടെന്ന് ഒരു ദിവസം പപ്പയേയും, മമ്മിയേയും ഒറ്റയ്ക്കാക്കി അവരുടെ പൊന്നുമകൾ എവിടെയോ പോയ് മറഞ്ഞു.അതോടെ യുവ ദമ്പതികളുടെ ജീവിതത്തിൽ ഇരുൾ നിറഞ്ഞു. എവിടെയാണ് ഇവരുടെ ഓമനക്കുഞ്ഞ് പോയ് മറഞ്ഞത്? ഒടുവിൽ ആ കഥ ചുരുൾ നിവരുകയാണ്. കൊടിയ വേദനകളുടെ, പാപബോധങ്ങളുടെ ഭൂതകാലച്ചുഴിയിൽ അവർ മുങ്ങി. ഇതിൽ നിന്നൊരു മോചനം ഇവർക്കുണ്ടാവുമൊ!

വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിയ്ക്കുന്ന മലയാളികൾക്ക് വലിയൊരു നൊമ്പരമായി പപ്പ എന്ന ചിത്രം മാറുമെന്ന് സംവിധായകൻ ഷിബുആൻഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും, വ്യത്യസ്തമായ അവതരണവും പപ്പ എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും .

 

ഗോൾഡൻ ഏജ് ഫിലിംസും, വിൻവിൻ എൻ്റർടൈൻമെൻ്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ നിർമ്മിക്കുന്ന പപ്പ ,ഷിബുആൻഡ്രൂസ് കഥ, ഛായാഗ്രഹണം, എന്നിവ നിർവ്വഹിയ്ക്കുന്നു. തിരക്കഥ, സംഭാഷണം -അരുന്ധതി നായർ, ഗാനങ്ങൾ – എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ, സംഗീതം – ജയേഷ് സ്റ്റീഫൻ, ആലാപനം – സിത്താര ,നരേഷ് അയ്യർ, നൈഗ സാനു, എഡിറ്റിംഗ്,കളറിംഗ് – നോബിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ – ജീവൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ- അനീജ ജോർജ്, സ്റ്റിൽ – രവിശങ്കർ വേണുഗോപാൽ, സനീഷ് തോമസ്, സുകേഷ് ഭദ്രൻ ,പോസ്റ്റർ ഡിസൈൻ – ഒ.സി.രാജു, പി.ആർ.ഒ- അയ്മനം സാജൻ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: