KeralaNEWS

തിരുവാഭരണ പാതയിൽ ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

റാന്നി: ശബരിമലയിലേക്ക് തിരുവാഭരണങ്ങള്‍ കൊണ്ടുപാേവുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന വഴിയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.റാന്നി പേങ്ങാട്ടുകടവ് പാലത്തിനടിയില്‍ തിരുവാഭരണ പേടകം ഇറക്കി വയ്ക്കുന്ന പീഠത്തിനു സമീപത്താണ് ഇന്നലെ ഉച്ചയോടെ സ്ഫോടക വസ്തുക്കള്‍ കണ്ടത്.പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ എട്ട് ജലറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പാലത്തിന് അടിവശത്ത് സ്ഥിരമായി മീന്‍ പിടുത്തക്കാര്‍ എത്താറുണ്ട്.ഇവരിൽ ആരോ കൊണ്ടുവന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: