KeralaNEWS

ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെന്തക്കോസ്ത്  സഭ യുവാവിന്റെ ശവസംസ്‌കാര ശുശ്രൂഷ  നടത്തിയില്ലെന്ന് ആരോപണം

കൊല്ലം: ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന്റെ ശവസംസ്‌കാര ശുശ്രൂഷ ദി പെന്തക്കോസ്ത് (ടിപിഎം) മിഷൻ നടത്തിയില്ലെന്ന് ആരോപണം.കഴിഞ്ഞ ദിവസം എംസി റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞ കൊട്ടാരക്കര കരിക്കകം ബ്രൈറ്റ് ഹൗസില്‍ മാത്യൂസ് തോമസിന്റെ (31) സംസ്‌കാര ശ്രൂശ്രുഷകളാണ് ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സഭാ നേതൃത്വം നടത്താതിരുന്നത്.

വര്‍ഷങ്ങളായി ടിപിഎം സഭാ വിശ്വാസികളാണ് മാത്യൂസും കുടുംബവും. എന്നാല്‍ ഒപ്പം പഠിച്ചിരുന്ന ഹിന്ദു യുവതിയെ പ്രണയിക്കുകയും രജിസ്റ്റർ വിവാഹം ചെയ്യുകയും ചെയ്ത മാത്യൂസ് അന്നുമുതൽ ആരാധനകളിലൊന്നും പങ്കെടുക്കാറില്ലായിരുന്നു.കഴിഞ്ഞ ദിവസമാണ് മാത്യൂസ് അപകടത്തിൽ മരിച്ചത്.അതോടെ ശവസംസ്കാര ശുശ്രൂഷകൾ പോയിട്ട്  മൃതദേഹം പോലും സെമിത്തേരിയിലേക്ക് കടക്കാന്‍  അനുവദിക്കില്ലെന്ന നിലപാടായിരുന്നു സഭാ നേതൃത്വത്തിന്റേത്.ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും സഭാ നേതൃത്വം പരിഹാരത്തിന് വഴങ്ങാന്‍ തയ്യാറായില്ല എന്നാണ് ആരോപണം.മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം.

Back to top button
error: