ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ നഗരത്തിന്റെ മേയറായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട് മലയാളി.റാന്നി ഈട്ടിച്ചുവട് ഈരൂരിക്കൽ ടോം ആദിത്യയാണ് ഇംഗ്ലണ്ടിൽ മൂന്നാം തവണയും മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
റാന്നി സെന്റ് തോമസ് കോളജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ എടുത്തു പറയത്തക്ക നേതൃത്വപാടവം ഉള്ള ആളായിരുന്നു ടോം. കേരളത്തിലെ വിവിധ പ്രസ്ഥാനങ്ങളിലും കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രധാന ചുമതലയും വഹിച്ചിട്ടുണ്ട്. തുടർന്നാണ് ഇംഗ്ലണ്ടിൽ എത്തിയത്.യുകെയിലെ ജനങ്ങളും അദ്ദേഹത്തിൻ്റെ നേതൃത്വപാടവം അംഗീകരിച്ചതിനുള്ള തെളിവാണ് മൂന്നാം തവണയും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.