KeralaNEWS

ആറ് ദിവസത്തേക്ക് നാല് ട്രെയിനുകൾ റദ്ദാക്കി റയിൽവെ

തിരുവനന്തപുരം: നാളെ(ശനിയാഴ്ച) മുതല്‍ വ്യാഴാഴ്ച വരെ കേരളത്തിൽക്കൂടി ഓടുന്ന നാല് ട്രെയിനുകള്‍  റദ്ദാക്കിയതായി ദക്ഷിണ റയില്‍വേ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കൊല്ലം-തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ്, കോട്ടയം -കൊല്ലം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Back to top button
error: