മമ്മൂട്ടിക്കു വേണ്ടി തൃപ്രങ്ങോട്ടപ്പന് മഹാമൃത്യുഞ്ജയ ഹോമം
വർഷത്തിൽ ഒരിക്കൽ മാത്രമാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത്. മഹാമാരിയുടെ ഈ വർഷത്തെ ഹോമത്തിന് ഒരു സവിശേഷത കൂടി ഉണ്ട്. മെഗാസ്റ്റാർ മമ്മുട്ടിയുടെ പേരിലും ഹോമം നടത്തി. ‘മമ്മുട്ടി വിശാഖം’ നക്ഷത്രത്തിൽ ആണ് പൂജ നടത്തിയത്. കോവിഡ് ബാധിതനായ അദ്ദേഹം എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി ചലച്ചിത്ര ലോകത്ത് തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് ഹോമം നടത്തിയത്
ശ്രീതൃപ്രങ്ങോട്ട് മഹാ ശിവക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തി വരുന്ന മഹാമൃത്യുഞ്ജയ ഹോമം കഴിഞ്ഞ ദിവസം ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ 7 ഓളം തന്ത്രിമാർ ചേർന്ന് നടത്തി.
മഹാമൃത്യുഞ്ജയഹോമത്തിന് ആവശ്യമായ എല്ലാ ദ്രവ്യങ്ങളും 1008 പ്രാവശ്യം ഹോമിച്ചുകൊണ്ടാണ് ഹോമം നടത്തുന്നത്.
ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുമ്പോൾ ദുരിതവസ്ഥയിൽ നിന്നും നാടിന്റെയും ജനങ്ങളുടെയും രക്ഷക്ക് വേണ്ടിയാണ് മഹാമൃത്യുഞ്ജയ ഹോമം നടത്തിയത്.
ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസമായ മെഗാസ്റ്റാർ മമ്മുട്ടിയുടെ പേരിലും ഹോമം നടത്തുകയുണ്ടായി.
‘മമ്മുട്ടി വിശാഖം’ നക്ഷത്രത്തിൽ ആണ് പൂജ നടത്തിയത്.
കോവിഡ് ബാധിതനായ അദ്ദേഹം എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി ചലച്ചിത്ര ലോകത്ത് തിരിച്ചു എത്തട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് ഹോമം നടത്തിയത്. പ്രശസ്ത സിനിമ നടൻ ദേവൻ പൂജയിൽ രാവിലെ 8.30 മുതൽ 11 മണിവരെ ഹോമത്തിൽ പങ്കെടുത്തു. തന്ത്രിയിൽ നിന്നും പ്രസാദവും, നെയ്യും, കരിപ്രസാദവും വാങ്ങിയാണ് ദേവൻ മടങ്ങിയത്.100 കണക്കിന് ഭക്തൻമാരുടെ സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ക്ഷേത്രം ഭാരവാഹികൾ പൂജ സംഘടിപ്പിച്ചത്.
എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യത്തിനും, ദീർഘായുസ്സ് ലഭിക്കുന്നതിനും, സകലദോഷ പരിഹാരങ്ങൾക്കും വേണ്ടിയാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാ മൃത്യുഞ്ജയ ഹോമം നടത്തുന്നത്.