KeralaNEWS

മുണ്ടക്കയം ചോറ്റിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, 21കാരന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ അനന്ദു ബിജുവാണ് ഇന്ന് രാവിലെ ചോറ്റിയിൽ വാഹനാപടത്തിൽ മരിച്ചത്. അമിതവേഗതയിലെത്തിയ ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു

കാഞ്ഞിരപ്പള്ളി: മുണ്ടക്കയത്തിനടുത്ത് ചോറ്റിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ കൊക്കയാർ പഞ്ചായത്തിലെ മുക്കുളം മുസ്ലിം പള്ളിക്കു സമീപം തേവർകുന്നേൽ ബിജുവിൻ്റെ മകൻ അനന്ദു ബിജു (21) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) രാവിലെ എട്ടരയോടെയായിരുന്നു അപകടം

എതിർ ദിശയിലൂടെ അമിതവേഗതയിലെത്തിയ ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്

നാഷണൽ പെർമിറ്റ് ലോറി അശ്രദ്ധമായി വാഹനം ഓടിച്ച ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തതായി മുണ്ടക്കയം സി. ഐ ഷൈൻ കുമാർ അറിയിച്ചു.

Back to top button
error: