എസ്എൻഡിപി യോഗത്തിൽ നിലനിന്നിരുന്ന പ്രാതിനിധ്യ വോട്ടവകാശ രീതി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീലിന് പോകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകുന്ന രീതി എസ്എൻഡിപി യോഗത്തിൽ പ്രായോഗികമല്ല. ഹൈക്കോടതി വിധിയിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ വെള്ളാപ്പള്ളിയുടെ മറുചേരിയിലുള്ള പ്രമുഖരെല്ലാം വിധി സ്വാഗം ചെയ്തു. യോഗം മുൻ പ്രസിഡന്റ് സി.കെ.വിദ്യാസാഗർ, വ്യവസായി ബിജു രമേശ് എന്നിവരാണ് വിധി സ്വാഗം ചെയ്തത്. വിധി എസ്എൻഡിപി യോഗത്തിൽ ജനാധിപത്യം കൊണ്ടുവരാൻ സഹായിക്കുമെന്നാണ് ഇരുവരും പ്രതികരിച്ചത്.