KeralaNEWS

ഇടുക്കി ജില്ലയ്ക്ക് ഇന്ന് 50 വയസ്സ്

കേരളത്തെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഇടുക്കി ജില്ലക്ക്​ ഇന്ന്  50ാം പിറന്നാള്‍.കേരളത്തിലെ 11ാമത്​ ജില്ലയായി 1972 ജനുവരി 26നാണ്​ ജില്ല രൂപംകൊള്ളുന്നത്.4358 ചതുരശ്ര കി.മീ. വിസ്തീര്‍ണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയുമാണ്.സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ജില്ലയാണ് സംഭാവന ചെയ്യുന്നത്.
 സംസ്ഥാനത്തിന്‍റെ ഖജനാവ്​ നിറയ്ക്കുന്നതിലും ഇടുക്കിയുടെ പങ്ക് എടുത്തുപറയേണ്ടതുണ്ട്.ഓരോ വര്‍ഷവും ഇടുക്കിയുടെ സൗന്ദര്യം തേടിയെത്തുന്ന ആയിരക്കണക്കിന്​ സഞ്ചാരികൾ ഖജനാവിന് നൽകുന്നത് ‘ചില്ലറ’ആശ്വാസമല്ല.തേക്കടിയും മൂന്നാറും വാഗമണ്ണുമൊക്കെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്‌​ ഡാമായ ഇടുക്കിയടക്കം 14 അണക്കെട്ടുകള്‍ ജില്ലയിൽ ഉണ്ട്.
അതേസമയം ഒന്നിൽക്കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ലയിൽ റെയിൽവേ, വ്യോമയാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നത് 50 വർഷത്തിനിടയിലെ ഒരു കോട്ടം തന്നെയാണ്.

Back to top button
error: