NEWS

സുജിത് ലാൽ സംവിധാനം ചെയ്ത “രണ്ട് ” ഫെബ്രുവരി 4-ന് ആമസോൺ പ്രൈമിൽ

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത “രണ്ട് ” ഫെബ്രുവരി 4-ന് ആമസോൺ പ്രൈമിൽ റിലീസാകുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുകയും ഒപ്പം അതിന്റെ പിന്നിലെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയും തുറന്ന് കാണിക്കുകയും ചെയ്യുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു.

നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

Back to top button
error: