ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് കേസുകളില്‍ കുറവ് വന്നതോടെ രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും പിൻവലിച്ചു.ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തീയേറ്റര്‍, ഹോട്ടല്‍, ജിം, ബാര്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം തുടരും. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്