കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
ചോദ്യംചെയ്യലിനെത്തുമ്ബോള്‍ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ദിലീപിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇതിനു തയ്യാറായിരുന്നില്ല.ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും അന്വേഷണതിന് കൂടുതൽ വ്യക്തത വരാൻ ഇത് അത്യാവശ്യമാണെന്നും അന്വേഷണസംഘം കോടതിയിൽ അറിയിക്കുകയായിരുന്നു.തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.