Month: January 2022
-
India
ശിവഗിരി തീർത്ഥാടനത്തിൽ താരമായി കനിമൊഴി എംപി
വർക്കല:89-മത് ശിവഗിരി തീർത്ഥാടനത്തിൽ താരമായത് കരുണാനിധിയുടെ മകളും തൂത്തുക്കുടി എംപിയുമായ കനിമൊഴി. ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ബിജെപിക്ക് എതിരെ ആഞ്ഞടിച്ച അവർ തുഷാർ വെള്ളാപ്പള്ളിയേയും വെറുതെ വിട്ടില്ല.തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ശ്രീനാരായണീയർ ഇപ്പോഴും എൻഡിഎയിൽ തുടരുന്നതിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു ഇത്. ഭിന്നാഭിപ്രായം പറയുന്നവരെ ദേശദ്രോഹികളാക്കുന്ന സാമൂഹ്യ അന്തരീക്ഷത്തെയും അവർ വിമർശിച്ചു.മതത്തെ ചോദ്യം ചെയ്താൽ മതദ്രോഹിയും സർക്കാരിനെ ചോദ്യം ചെയ്താൽ ദേശദ്രോഹിയുമാകും. ക്ഷേത്രദർശനത്തിന് അനുമതിയില്ലാതിരുന്ന കാലത്ത് അതിനെ ചോദ്യം ചെയ്ത ഗുരു സംഘർഷത്തിന്റേതല്ലാതെ നർമ്മം നിറഞ്ഞ പ്രതികരണങ്ങളിലൂടെ കാലത്തെ മാറ്റിയെടുത്ത് ചരിത്രത്തിൽ വ്യത്യസ്തനായി. ഈഴവ ശിവനെന്ന പ്രയോഗം നർമ്മവും പാണ്ഡിത്യവും സ്ഫുരിക്കുന്നതാണെന്ന് തന്റെ പിതാവ് കരുണാനിധി പറയുമായിരുന്നുവെന്നും കനിമൊഴി പറഞ്ഞു. തൂത്തുക്കുടിയിൽ നിന്നുള്ള ലോകസഭാംഗമായ കനിമൊഴി എംഎ ഇക്കണോമിക്സ് ബിരുദധാരിയാണ്. സജീവ രാഷ്ട്രീയത്തിലിറങ്ങുംമുമ്പ് പത്രപ്രവർത്തകയായിരുന്നു. ഹിന്ദുവിൽ സബ് എഡിറ്റർ, കുങ്കുമം എന്ന തമിഴ് വാരികയുടെ എഡിറ്റർ ഇൻ ചീഫ് എന്നിങ്ങനെ ജോലികൾ ചെയ്തിട്ടുണ്ട്. അച്ഛൻ കരുണാനിധിയുടെ സാഹിത്യം,…
Read More » -
Kerala
കുതിരകുത്തി വ്യൂപോയന്റിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു
ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ കുതിരകുത്തി വ്യൂപോയന്റിലെ കൈയേറ്റങ്ങൾ വനപാലകര്‍ ഒഴിപ്പിച്ചു.വ്യൂപോയിന്റിനു മുകള്‍ഭാഗത്ത് വനാതിര്‍ത്തിയോടു ചേര്‍ന്ന മേഖലയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. പാറ തുരന്ന് കമ്പികൾ നാട്ടി സ്ഥാപിച്ചിരുന്ന വേലിയും സഞ്ചാരികളെ ആകര്‍ഷിക്കാനായി സ്ഥാപിച്ചിരുന്ന ടെന്റ് ഹൗസും നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും അരയേക്കറോളം ഭൂമി തിരിച്ചു പിടിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉയരത്തിലുള്ള പ്രദേശമായതിനാല്‍ പ്രകൃതി മനോഹാരിത ആസ്വദിക്കാന്‍ ധാരാളം ആളുകളാണ് കുതിരകുത്തി വ്യൂ പോയിന്റിൽ എത്തുന്നത്.ഇത് മുതലെടുത്തായിരുന്നു സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം. നീക്കംചെയ്ത ടെന്റ് ക്യാന്പും വേലി നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളും വാളറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. വാളറ, നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കൈയേറ്റമൊഴിപ്പിച്ചത്.
Read More » -
NEWS
പാലാ സ്വദേശിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ
വാട്സാപ്പിലൂടെ യുവതിയുമായി 2020 മുതൽ ഇയാൾ സൗഹൃദത്തിലായിരുന്നു. ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കി. തുടർന്ന് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു പാലാ സ്വദേശിയായ മലയാളി വനിതയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചക്കേസിലെ പ്രതി പൊലീസ് പിടിയിൽ. ഡൽഹി സ്വദേശി മോനു കുമാർ റാവത്തിനെ പാലാ പൊലീസ് ഡൽഹി എയർപോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2020 മുതൽ ഇയാൾ വാട്സാപ്പിലൂടെ യുവതിയുമായി സൗഹൃദത്തിലായിരുന്നു. തുടർന്ന് ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് മോനു കുമാർ ചിത്രങ്ങൾ പ്രചരിപ്പിച്ചു. തുടര്‍ന്ന് യുവതി പാലാ പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് അറിഞ്ഞ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ തടഞ്ഞുവച്ച് അറിയിച്ചതിനെ തുടര്‍ന്ന് പാലാ പൊലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
NEWS
പാലാ സ്വദേശിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ
വാട്സാപ്പിലൂടെ യുവതിയുമായി 2020 മുതൽ ഇയാൾ സൗഹൃദത്തിലായിരുന്നു. ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കി. തുടർന്ന് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു പാലാ സ്വദേശിയായ മലയാളി വനിതയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചക്കേസിലെ പ്രതി പൊലീസ് പിടിയിൽ. ഡൽഹി സ്വദേശി മോനു കുമാർ റാവത്തിനെ പാലാ പൊലീസ് ഡൽഹി എയർപോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2020 മുതൽ ഇയാൾ വാട്സാപ്പിലൂടെ യുവതിയുമായി സൗഹൃദത്തിലായിരുന്നു. തുടർന്ന് ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് മോനു കുമാർ ചിത്രങ്ങൾ പ്രചരിപ്പിച്ചു. തുടര്‍ന്ന് യുവതി പാലാ പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് അറിഞ്ഞ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ തടഞ്ഞുവച്ച് അറിയിച്ചതിനെ തുടര്‍ന്ന് പാലാ പൊലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
Kerala
ശബരിമലയോളം പ്രാധാന്യമുള്ള മറ്റ് അയ്യപ്പ ക്ഷേത്രങ്ങൾ
അയ്യപ്പനെന്നാൽ ശബരിമലയും ശബരിമലയെന്നാൽ അയ്യപ്പനുമാണ് മലയാളികൾക്ക്.എന്നാൽ ശബരിമല അല്ലാതെയും കേരളത്തിൽ അയ്യപ്പ ക്ഷേത്രങ്ങളുള്ള കാര്യം അറിയുമോ?അയ്യപ്പന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ആരാധിക്കുന്ന മറ്റു നാലു ക്ഷേത്രങ്ങള്‍ കൂടി നമ്മുടെ നാട്ടിലുണ്ട്. ശബരിമലയോളം പ്രാധാന്യമുള്ള ആ അയ്യപ്പ ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം. ശബരിമല കൂടൈതെ മറ്റു പ്രധാനപ്പെട്ട നാലു അയ്യപ്പ ക്ഷേത്രങ്ങളാണ് കേരളത്തിലുള്ളത്. അച്ചൻകോവിൽ ശാസ്താ ക്ഷേത്രം, ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം. കുളത്തൂപുഴ ശാസ്താ ക്ഷേത്രം, പൊന്നമ്പലമേട് ക്ഷേത്രം എന്നിവയാണ് ഈ പട്ടികയിലെ ക്ഷേത്രങ്ങൾ. പഞ്ച ശാസ്താ ക്ഷേത്രങ്ങള്‍ എന്നും ഇവ അറിയപ്പെടുന്നു. ഇത് കൂടാതെ ആറാട്ടുപുഴ ക്ഷേത്രം, ഇളംകുളം ധർമ്മ ശാസ്താ ക്ഷേത്രം, ഉമ്പർനട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, തുടങ്ങിയവയവയും പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളാണ്. അയ്യപ്പന്റെ വ്യത്യസ്തമായ സങ്കല്പങ്ങളെയാണ് ഈ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ ബാലകൻ, ആര്യങ്കാവിൽ യുവാവ്, അച്ചൻ കോവിലിൽ കുടുംബസ്ഥൻ എന്നീ സങ്കൽപ്പങ്ങളിലാണ് ആരാധന നടത്തുന്നത്. നാലാമത്തെ സങ്കല്പം ഏതാണ് എന്ന് കൃത്യമായ ധാരണകൾ ഇല്ലെങ്കിലും…
Read More » -
Kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കയത്തില്‍ വീണ് മരിച്ചു
തൃശൂർ: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥിനി കുളിക്കാനിറങ്ങവേ കയത്തില്‍ വീണ് മരിച്ചു. മണ്ണുത്തി പൊറത്തൂര്‍ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകള്‍ ഡാരസ് മരിയ(16) ആണ് മരിച്ചത്.കണ്ണാറ ഒരപ്പന്‍കെട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് അപകടം നടന്നത്. ഡാരസിനോടൊപ്പം കയത്തില്‍ വീണ അഗളി ജെല്ലിപ്പാറ എട്ടിയാട്ട് പറമ്പില്‍ നിഷാദിന്റെ മകന്‍ റയാന്‍ (5) അപകടനില തരണം ചെയ്തു.കുട്ടികള്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് കയത്തില്‍ നിന്നു കുട്ടികളെ കയറ്റിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡാരസിനെ രക്ഷിക്കാനായില്ല.
Read More » -
India
മുംബൈക്ക് പുതുവർഷ സമ്മാനവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈയിലെ 500 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വസ്തു നികുതി ബില്ലുകൾ പൂർണമായും ഒഴിവാക്കിയതായി മഹാരാഷ്ട്ര സർക്കാർ പുതുവർഷ ദിനത്തിൽ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന നഗരവികസന മന്ത്രാലയത്തിന്റെ യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. നഗരത്തിലെ ചെറിയ വരുമാനത്തിൽ ജീവിക്കുന്ന വലിയൊരു വിഭാഗത്തിനാണ് സർക്കാരിന്റെ ഈ പുതുവത്സര പ്രഖ്യാപനം ആശ്വാസമേകുന്നത്.
Read More » -
India
വരുന്നു…കൊറോണ മിഠായി;98.4% ഫലപ്രദമെന്ന് കണ്ടെത്തൽ
കോവിഡിനെ കീഴടക്കാന്‍ മിഠായി വരുന്നു.വെറും മിഠായി അല്ല, മിഠായിയുടെ രൂപത്തിലുള്ള പ്രതിരോധമരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്.ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെ.എം. ചെറിയാനാണ് ഇതിന് പിന്നില്‍. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം മിഠായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മിഠായുടെ അതേ ചേരുവയില്‍ നേസല്‍ സ്പ്രെയും മൗത്ത് വാഷും കെ.എം. ചെറിയാന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേർന്ന് കെ.എം. ചെറിയാന്റെ ഫ്രോണ്ടിയർ മെഡിവില്ല സൊസൈറ്റി നടത്തിയ ക്ലിനിക്കൽ പഠനത്തിൽ കോവിഡ് വകഭേദങ്ങൾക്കെതിരെ മിഠായി 98.4% ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു വൈറസ് ലോഡ് കുറയ്ക്കാനും കൊറോണ ഗാർഡെന്നു പേരിട്ട മിഠായി സഹായകമാണ്. ചെന്നൈയിലെ സ്വകാര്യ സ്ഥാപനം മിഠായി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്.ഫെബ്രുവരിയോടെ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചന.
Read More » -
Kerala
തിരുവനന്തപുരത്ത് വീണ്ടും മദ്യപസംഘത്തിന്‍റെ അഴിഞ്ഞാട്ടം; മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾക്കിടയിൽ തിരുവനന്തപുരം നാവായിക്കുളം നയനാംകോണത്ത് മദ്യലഹരിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.തുടർന്ന് വർക്കല എം.എസ് നിവാസിൽ സുലേഖയുടെ വീട്ടുമതിൽ, സമീപത്തെ പവർ സ്റ്റേഷൻ്റെ മതിൽ, വടക്കേവയൽ മേഖലയിലെ കുലക്കാറായ വാഴകൾ, സമീപത്തെ പട്ടാളം മുക്കിലെ കേബിൾ വയറുകൾ എന്നിവയുടെ നശിപ്പിച്ചു. ഇരുപതോളം വരുന്ന സംഘം കാറിലും ബൈക്കുകളിലുമായി മാരകായുധങ്ങളുമായാണെത്തിയത്. സംഘർഷ സാധ്യത മുൻകൂട്ടി കണ്ട് പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു.
Read More » -
Kerala
പെയ്തൊഴിഞ്ഞത് ചരിത്രമഴ !
സംസ്ഥാനത്ത് 2021-ൽ പെയ്തത് ചരിത്രത്താളുകളിൽ എന്നും ഈറനോടെ തന്നെ കാണാവുന്ന തരത്തിലുള്ള മഴ! 491.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1026.3 മില്ലിമീറ്റർ !! തുലാവർഷം 1000 മില്ലിമീറ്റർ പിന്നിടുന്നത് ഇതാദ്യമായാണ്. 1901 മുതലുള്ള കണക്കുകളാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പക്കലുള്ളത്. 121 വർഷത്തിനിടെ വാർഷിക മഴയുടെ കണക്കെടുത്താൽ ആറാം സ്ഥാനമാണ് 2021ന്. തുലാമഴയുടെ മുൻ റെക്കോർഡായ 2010ൽ ലഭിച്ച (829.4 മില്ലിമീറ്റർ) മഴയെക്കാൾ 197 മില്ലിമീറ്റർ കൂടുതലാണ് ഇത്തവണ ലഭിച്ചത്. ഇത്തവണ വാർഷിക മഴയുടെ അളവ് 3610.1 മില്ലിമീറ്ററാണ്. പത്തനംതിട്ട ജില്ലയിൽ 1695.4 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ 181% കൂടുതലാണിത്. ഏറ്റവും കുറവ് മഴ വയനാട് ജില്ലയിലാണ്, 569.7 മില്ലിമീറ്റർ. അതുപോലും അവിടുത്തെ ശരാശരി മഴ ലഭ്യതയേക്കാൾ 70% കൂടുതലാണ്.
Read More »