IndiaNEWS

ശിവഗിരി തീർത്ഥാടനത്തിൽ താരമായി കനിമൊഴി എംപി

ർക്കല:89-മത് ശിവഗിരി തീർത്ഥാടനത്തിൽ താരമായത് കരുണാനിധിയുടെ മകളും തൂത്തുക്കുടി എംപിയുമായ കനിമൊഴി.

ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ബിജെപിക്ക് എതിരെ  ആഞ്ഞടിച്ച അവർ തുഷാർ വെള്ളാപ്പള്ളിയേയും വെറുതെ വിട്ടില്ല.തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ശ്രീനാരായണീയർ ഇപ്പോഴും എൻഡിഎയിൽ തുടരുന്നതിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു ഇത്. ഭിന്നാഭിപ്രായം പറയുന്നവരെ ദേശദ്രോഹികളാക്കുന്ന സാമൂഹ്യ അന്തരീക്ഷത്തെയും അവർ വിമർശിച്ചു.മതത്തെ ചോദ്യം ചെയ്താൽ മതദ്രോഹിയും സർക്കാരിനെ ചോദ്യം ചെയ്താൽ ദേശദ്രോഹിയുമാകും. ക്ഷേത്രദർശനത്തിന് അനുമതിയില്ലാതിരുന്ന കാലത്ത് അതിനെ ചോദ്യം ചെയ്ത ഗുരു സംഘർഷത്തിന്റേതല്ലാതെ നർമ്മം നിറഞ്ഞ പ്രതികരണങ്ങളിലൂടെ കാലത്തെ മാറ്റിയെടുത്ത് ചരിത്രത്തിൽ വ്യത്യസ്തനായി. ഈഴവ ശിവനെന്ന പ്രയോഗം നർമ്മവും പാണ്ഡിത്യവും സ്ഫുരിക്കുന്നതാണെന്ന് തന്റെ പിതാവ് കരുണാനിധി പറയുമായിരുന്നുവെന്നും കനിമൊഴി പറഞ്ഞു.
  തൂത്തുക്കുടിയിൽ നിന്നുള്ള ലോകസഭാംഗമായ കനിമൊഴി എംഎ ഇക്കണോമിക്സ് ബിരുദധാരിയാണ്. സജീവ രാഷ്ട്രീയത്തിലിറങ്ങുംമുമ്പ് പത്രപ്രവർത്തകയായിരുന്നു. ഹിന്ദുവിൽ സബ് എഡിറ്റർ, കുങ്കുമം എന്ന തമിഴ് വാരികയുടെ എഡിറ്റർ ഇൻ ചീഫ് എന്നിങ്ങനെ ജോലികൾ ചെയ്തിട്ടുണ്ട്. അച്ഛൻ കരുണാനിധിയുടെ സാഹിത്യം, കലാ പാരമ്പര്യം കനിമൊഴിക്കാണ് കിട്ടിയിട്ടുള്ളത്. അറിയപ്പെടുന്ന തമിഴ് സാഹിത്യകാരിയാണ്. ബോംബെ ജയശ്രീയുമായി ചേർന്ന് ശിലപ്പതികാരം എന്ന പ്രൊഡക്ഷനിൽ പങ്കാളിയായി. ഡിഎംകെയുടെ കലാ-സാഹിത്യ-യുക്തിവാദ വിഭാഗത്തിന്റെ ചുമതലയും കനിമൊഴിക്കാണ്.

Back to top button
error: