KeralaNEWS

​കുതിര​കു​ത്തി വ്യൂ​പോ​യ​ന്‍റി​ലെ  കൈയേറ്റങ്ങൾ  ഒ​ഴി​പ്പി​ച്ചു

ടുക്കി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​തി​ര​കു​ത്തി വ്യൂ​പോ​യ​ന്‍റി​ലെ കൈയേറ്റങ്ങൾ വ​ന​പാ​ല​ക​ര്‍ ഒ​ഴി​പ്പി​ച്ചു.വ്യൂ​പോ​യി​ന്‍റി​നു മു​ക​ള്‍​ഭാ​ഗ​ത്ത് വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​മാ​ണ് ഒ​ഴി​പ്പി​ച്ച​ത്.
പാ​റ തു​ര​ന്ന് കമ്പികൾ നാ​ട്ടി സ്ഥാ​പി​ച്ചി​രു​ന്ന വേ​ലി​യും സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ടെ​ന്‍റ് ഹൗ​സും നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും അ​ര​യേ​ക്ക​റോ​ളം ഭൂ​മി തി​രി​ച്ചു പി​ടി​ച്ച​താ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
ഉ​യ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ പ്ര​കൃ​തി മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ന്‍ ധാരാളം ആളുകളാണ് കു​തി​ര​കു​ത്തി വ്യൂ പോയിന്റിൽ എത്തുന്നത്.ഇത് മുതലെടുത്തായിരുന്നു സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം.
നീ​ക്കം​ചെ​യ്ത ടെ​ന്‍റ് ക്യാ​ന്പും വേ​ലി നി​ര്‍​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളും വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. വാ​ള​റ, ന​ഗ​രം​പാ​റ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൈ​യേ​റ്റ​മൊ​ഴി​പ്പി​ച്ച​ത്.

Back to top button
error: