Month: January 2022

  • Kerala

    കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ആക്രമണം ഏഴുവയസ്സുകാരന്‍ മകന്റെ മുന്നില്‍വെച്ച്

    കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കോട്ടപ്പുറം ലതാമന്ദിരത്തിൽ ജിൻസിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ജിൻസിയുടെ ഭർത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഏഴുവയസ്സുകാരൻ മകന്റെ മുന്നിൽവെച്ച് ഇന്നു വൈകുന്നേരമായിരുന്നു സംഭവം. .കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി ജിൻസിയും ദീപുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ജിൻസി ജിൻസിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു താമസം. വൈകിട്ടോടെ ജിൻസിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിൻസിയുടെ തലയ്ക്കാണ് വെട്ടേറ്റത്.

    Read More »
  • Kerala

    എരുമേലിയിൽ മോഷണം പെരുകുന്നു; അയ്യപ്പഭക്തർക്കും രക്ഷയില്ല

    എരുമേലി ഓരുങ്കൽകടവിന് സമീപം സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന തമിഴ്നാട് തേനി സ്വദേശികളും അയ്യപ്പ ഭക്തരുമായ പത്തംഗ സംഘത്തിന്റെ കാറിന്റെ സൈഡ് ഗ്ലാസ് തകർത്ത് അര ലക്ഷം രൂപയും ഏഴ് ഫോണുകളും മോഷ്ടിച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം. അയ്യപ്പ ഭക്തർ കുളി കഴിഞ്ഞ് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം എരുമേലി വലിയമ്പല നടപ്പന്തലിൽ വിശ്രമിച്ച ഭക്തരുടെ പണം ഉൾപ്പെടെ രേഖകൾ അടങ്ങിയ ബാഗും മോഷണം പോയിരുന്നു.അടുത്തിടെ നടന്ന മോഷണ സംഭവങ്ങളിൽ ഒന്നിലും പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുറ്റോടു ചുറ്റും ഹൈടെക് ക്യാമറകൾ  ഉള്ളപ്പോഴാണ് ഇത്. കഴിഞ്ഞ ആഴ്ചയാണ് സപ്ലൈകോ ഷോപ്പിൽ മോഷണം നടന്നത്.ഇതിന് പിന്നാലെ വാവർ സ്‌കൂളിലും മോഷണം നടന്നിരുന്നു. കരിമ്പിൻതോട്ടിൽ ഒരു വീട് കുത്തിതുറന്ന് വൻ മോഷണം നടന്നതും അടുത്തയിടെയാണ്. ഈ കേസുകൾക്ക് പിന്നാലെയാണ് ഇപ്പോൾ അടുത്ത മോഷണവും നടന്നിരിക്കുന്നത്.കള്ളന്മാരെ കണ്ടെത്തി പിടികൂടാൻ പോലീസ് കാര്യമായ നടപടികൾ ഒന്നും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

    Read More »
  • Kerala

    പോലീസിനെതിരെ സിപിഐഎം സമ്മേളനത്തിൽ രൂക്ഷ വിമർശനം

    പാലക്കാട്: സിപിഐഎം ജില്ലാ സമ്മേളനത്തിൽ പോലീസിനെതിരെ  രൂക്ഷ വിമർശനം.പോലീസിന്റെ സമീപനം ശരിയല്ലെന്നും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നുമായിരുന്നു വിമർശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികൾ വിമർശനമുയർത്തിയത്.സർക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

    Read More »
  • Kerala

    സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,09,032 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 93,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,842 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 18,904 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

    Read More »
  • Kerala

    കഞ്ചാവ് അടങ്ങിയ ലേഹ്യം; തൃശ്ശൂരിൽ മൂന്നു പേർ അറസ്റ്റിൽ

    തൃശ്ശൂർ: കുന്നംകുളത്ത് കഞ്ചാവ് ചേർത്ത ലേഹ്യം വിൽപ്പന നടത്തുകയായിരുന്ന മൂന്നു പേരെ പോലീസ് പിടികൂടി.ആർക്കും സംശയം തോന്നാത്ത വിധം കാറിൽ പരസ്യമായാരുന്നു കച്ചവടം. ചെമ്മണൂർ മമ്പറത്ത് വീട്ടിൽ മുകേഷ് (23), ചൂണ്ടൽ പയ്യൂർ മമ്മസ്രായില്ലാത്ത് വീട്ടിൽ അബു (26), ചെമ്മണൂർ പാനപറമ്പ് ഉങ്ങുങ്ങൽ അരുൺ (21) എന്നിവരാണ് പിടിയിലായത്. അര കിലോ കഞ്ചാവ്, ലേഹ്യം എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.ആവശ്യക്കാർക്ക് ലേഹ്യത്തിൽ കഞ്ചാവ് ചേർത്തതായിരുന്നു വിൽപ്പന.

    Read More »
  • Kerala

    ഒമിക്രോണിന് പിന്നാലെ ഫ്‌ളൊറോണ; ഇസ്രയേലിൽ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

    ടെല്‍ അവിവ്: ഒമിക്രോണിന് പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലില്‍ 30 വയസുള്ള ഗര്‍ഭിണിക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്‌ളൊറോണ കണ്ടെത്തിയത്. കോവിഡും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്‌ളൊറോണ. യുവതി കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുവതിക്കു രോഗം മാറിയെന്നും ഇവര്‍ ആശുപത്രി വിട്ടതായും മാധ്യമങ്ങള്‍ പറയുന്നു. അതേസമയം, ഇസ്രയേലില്‍ കോവിഡ് കേസുകള്‍ കൂടിവരികയാണ്. വ്യാഴാഴ്ച 5,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ രാജ്യം കോവിഡ് വാക്‌സീന്റെ നാലാമത്തെ ഡോസിന് അനുമതി നല്‍കിയിട്ടുണ്ട്. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നല്‍കുന്നത്.

    Read More »
  • India

    നൽകിയ സ്ത്രീധനം പോരെന്ന് സർക്കാർ ഡോക്ടർ ; ജോലിയും പോയി,അകത്തുമായി

    പന്ത്രണ്ട് വർഷം മുൻപ് 117 പവൻ സ്വർണവും 32 ലക്ഷം രൂപയും സ്ത്രീധനമായി ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ  അത് പോരാന്നും ഇനിയും 10 ലക്ഷം രൂപകൂടി വേണമെന്നും പറഞ്ഞ് ഭാര്യയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.കൂടാതെ ജോലിയിൽ നിന്ന് സർക്കാർ പിരിച്ചുവിടുകയും ചെയ്തു. ഈറോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഈറോഡ് കെ.കെ. നഗറിൽ താമസിക്കുന്ന ദിവ്യസറോണയും അനൂപും 2010 ലാണ് വിവാഹിതരായത്.

    Read More »
  • Kerala

    വാക്‌സിനേഷന്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു; വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ്‌

    15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍, കുട്ടികളുടെ വാക്‌സിനേഷന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയ്യാറാക്കുന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതാണ്. കുട്ടികളുടെ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ മാത്രമാകും നല്‍കുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഈ ആശുപത്രികളിലുണ്ടാകും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ ഞായറാഴ്ച…

    Read More »
  • Kerala

    നടൻ ജി കെ പിള്ളയെ അവഗണിച്ച് സിനിമാലോകം

    ആറര പതിറ്റാണ്ട് അഭിനയ രംഗത്ത്  നിറഞ്ഞു നിന്ന നടനായിട്ടും ജി.കെ.പിള്ളയുടെ ശവസംസ്കാരത്തിന്  മലയാളസിനിമാ ലോകത്തു നിന്നും ആരുമുണ്ടായിരുന്നില്ല.അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി നിർവാഹക സമിതി അംഗമായ സുധീർ കരമന റീത്ത് സമർപ്പിച്ചതൊഴിച്ചാൽ സിനിമ മേഖലയിലെ മറ്റു പ്രമുഖരാരും വീട്ടിലെത്തിയില്ല.മറ്റു സിനിമാ സംഘടനകളും അദ്ദേഹത്തെ മറന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ, കെ.ബാബു എംഎൽഎ, വി.ജോയി എംഎൽഎ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, വർക്കല കഹാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി വി.ജോയി എംഎൽഎ റീത്ത് സമർപ്പിച്ചു. വൈകിട്ട് അഞ്ചോടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ്  ഇടവ സംഘംമുക്ക് വലിയമാന്തറ വിളയിലെ വീട്ടു വളപ്പിൽ സംസ്കാരം നടന്നത്.

    Read More »
  • Kerala

    ഉഡുപ്പിയിലെ കോളേജില്‍ ഹിജാബ് ധരിച്ചവര്‍ക്ക് വിലക്ക്; അറബി,ബ്യാരി ഭാഷകള്‍ക്കും വിലക്ക്

    ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് തന്നെ അധികൃതര്‍ തടയുകയായിരുന്നു. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസ് വളപ്പില്‍ നിന്ന് പുറത്താക്കി. രക്ഷിതാക്കളെത്തി ചര്‍ച്ച നടത്തിയിട്ടും അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. മുസ്ലീം സമുദായത്തില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ആറ് പേരൊഴികെ ആരും ശിരവോസ്ത്രം ധരിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. നാല് ദിവസമായി ക്ലാസില്‍ പ്രവേശിക്കാനാകാത്ത വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്ത് പ്രതിഷേധിച്ചു. അറബിയിലും ഉറുദ്ദുവിലും ബ്യാരി ഭാഷയിലും കോളേജിനകത്ത് സംസാരിക്കരുതെന്നും കോളേജ് പ്രിന്‍സിപ്പള്‍ ഉത്തരവിട്ടു. അറബി, ബ്യാരി , ഉറുദ്ദു ഭാഷകളില്‍ സംസാരിച്ചാല്‍ പിഴ ചുമത്തുമെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പള്‍ പുതിയ ഉത്തരവുമിറക്കി. ഹിന്ദി , കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളേജില്‍ വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ…

    Read More »
Back to top button
error: