KeralaNEWS

ക്യാൻസറിനെ തടയാൻ  ‘ഗാക് ‘ ഫ്രൂട്ട്; കണ്ണുകൾക്കും നല്ലത്

ഗാക് ഫ്രൂട്ടിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമുണ്ട്
ക്കാളിയേക്കാൾ 70 മടങ്ങ് ലൈക്കോപീൻ ഉള്ള ഒരു പഴമാണ് (ചില പഴുത്ത പഴങ്ങളിലും പച്ചക്കറികളിലും ചുവന്ന പിഗ്മെന്റിന് കാരണമാകുന്ന കാൻസറിനെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റാണ് ലൈക്കോപീൻ) ഗാക്.കാരറ്റിന്റെയും മധുരക്കിഴങ്ങിന്റെയും ബീറ്റാ കരോട്ടിന്റെ 10 മടങ്ങ് അളവ് ഗാക്കിൽ ഉണ്ട്.ഇത് കണ്ണിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
  വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ  ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ മരുന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച്  നേത്രരോഗങ്ങൾക്കുള്ള ചികിത്സയിൽ. വിറ്റാമിൻ ഇ, സി, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, സെലിനിയം, വിവിധ പോളിഫെനോളുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയവയും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.
തടങ്ങളിലാണ് ഇതിന്റെ വിത്തുകൾ നടേണ്ടത്. കുറഞ്ഞത് 8 മുതൽ 12 ആഴ്ച വരെ  തൈകൾ മുളയ്ക്കാൻ സമയമെടുക്കും.തൈകൾ കിളിർത്തു വരുമ്പോൾ തന്നെ അവയ്ക്ക് പടർന്നു കയറുന്നതിന് വേണ്ടി വല, അല്ലെങ്കിൽ മറ്റെന്തെങ്കിലും സംവിധാനങ്ങൾ ഒരുക്കി കൊടുക്കണം.ഫലം കായ്ക്കാൻ മുളച്ച് ഏകദേശം എട്ട് മാസമെടുക്കും.വർഷത്തിലൊരിക്കൽ  മാത്രമാണ് ഫലം ലഭിക്കുന്നത്. ഒരു ചെടിയിൽ നിന്ന് 100 പഴങ്ങൾ വരെ ലഭിക്കും.മാർക്കറ്റിൽ കിലോയ്ക്ക് മുന്നുറിന് മുകളിലാണ് ഈ പഴത്തിന് വില.വരണ്ട കാലാവസ്ഥയിൽ വളരുമെന്നതിനാൽ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇത്.

Back to top button
error: