കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിൽ നടന്ന ആർ.എസ്.എസ് പരിശീലന ക്യാമ്പ് തടയാനെത്തിയ പൊലീസുകാർക്കുനേരെ കൈയേറ്റം.സംഭവത്തിൽ അഞ്ചുപേർക്കതിരെ പോലീസ് കേസ് എടുത്തു.
വിളാങ്കുറിച്ചിയിൽ സ്വകാര്യ സ്കൂളിൽ ആർ.എസ്.എസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് തന്തൈ പെരിയാർ ദ്രാവിഡ കഴകം, നാം തമിഴർ കക്ഷി തുടങ്ങിയ സംഘടനകളിലെ പ്രവർത്തകർ പരാതി നൽകിയിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പോലീസിന് നേരെ സ്കൂളിലുണ്ടായിരുന്ന ആർ.എസ്.എസ് പ്രവർത്തകർ തിരിയുകയായിരുന്നു. ആർ.എസ്.എസ് ജില്ല സെക്രട്ടറി മുരുകൻ, പ്രവർത്തകരായ കാളിദാസ്, ഗോവിന്ദൻ, അരുൺ, കറുപ്പുസാമി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.