Month: January 2022
-
Kerala
ഒമിക്രോണ്‍; അതിര്‍ത്തികളില്‍ പരിശോധന വീണ്ടും ശക്തം
നിലമ്പൂര്‍: ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ അതിര്‍ത്തികളില്‍ പരിശോധന വീണ്ടും ശക്തമാക്കി. തമിഴ്‌നാട്ടില്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെങ്കിലും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമുള്ള യാത്രക്കരെ മാത്രമേ കര്‍ണാടക അതിര്‍ത്തി കടത്തിവിടുന്നുള്ളൂവെങ്കിലും കക്കനഹള്ള ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയാണുള്ളത്. ഇതോടെ സ്വകാര്യ ലാബിലും ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് സ്രവം കൊടുക്കുന്നവര്‍ വെട്ടിലായി. മലപ്പുറം ജില്ലയില്‍ സാമ്പിള്‍ കൊടുക്കുന്നവരുടെ പരിശോധന നടക്കുന്നത് കോഴിക്കോട്ടാണ്. രാവിലെ ഒമ്പതിന് സ്രവം നല്‍കിയാലും സ്വകാര്യ ലാബുകളും ആശുപത്രികളും രാത്രിയാണ് ഇവ കോഴിക്കോട്ടേക്ക് പരിശോധനക്ക് അയക്കുന്നത്. രാത്രി 12ന് ശേഷമാണ് സാമ്പിള്‍ കോഴിക്കോട്ട് ലഭിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ടില്‍ സ്രവം പരിശോധനക്ക് ലഭിച്ച സമയം കൃത്യമായി രേഖപ്പെടുത്തണം. പരിശോധന റിപ്പോര്‍ട്ടില്‍ രാത്രി 12ന് ശേഷമാണ് ശേഖരണ സമയം കാണിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം നിലനില്‍ക്കുകയാണ്.
Read More » -
Kerala
ഉപരാഷ്ട്രപതി കൊച്ചിയില്‍ ; നാവികസേനാ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം
കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം കൊച്ചിയില്‍ എത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനു നാവികസേനാ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാവിലെ 10.45-ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ ഉപ രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ വിനോദ് എംഎല്‍എ, എഡിജിപി വിജയ് സാഖറെ, റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി.സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്. നാവികസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉപരാഷ്ട്രപതി സ്വീകരിച്ചു. ഇന്നും നാളെയും (ജനുവരി 2, 3) കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം 4-ന് (ചൊവ്വ) രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നും മടങ്ങും.
Read More » -
Movie
ദേവ് മോഹന്റെ “പുള്ളി ” ക്യാരക്ടർ പോസ്റ്റർ റിലീസ്
മലയാളത്തിലെ ആദ്യ ഒടിടി റിലീസായി ചരിത്രം കുറിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹനനെ നായകനാക്കി ജിജു അശോകൻ സംവിധാനം ചെയ്ത “പുള്ളി” എന്ന പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. ദുൽഖർ സൽമാനാണ് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ഉറുമ്പകൾ ഉറങ്ങാറില്ല,പ്രേമസൂത്രം…എന്നീ ചിത്രങ്ങൾക്കു ശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന “പുള്ളി “യിലെ ദേവ് മോഹൻ്റെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ‘സൂഫിയും സുജാതക്കും’ ശേഷം ദേവ് മോഹൻ്റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള കൗതുകം നിറഞ്ഞ കാത്തിരിപ്പിലായിരുന്നു മലയാള സിനിമാലോകം…100കോടി ബഡ്ജറ്റിൽ ചിത്രീകരിച്ച തെലുങ്ക് ഹിറ്റ് മേക്കർ ഗുണശേഖർ സംവിധാനം ചെയ്ത ‘ശാകുന്തളം’ എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ നായകനായ ദുഷ്യന്തമഹാരാജാവിനെ അവതരിപ്പിക്കുന്നതും ദേവ് മോഹനാണ്…അഞ്ച് ഭാഷകളിലായിറങ്ങുന്ന ചിത്രത്തിൽ സാമന്തയാണ് ദേവിൻ്റെ നായികയായെത്തുന്നത്…ലിയോ…
Read More » -
Kerala
മദ്യം കൊണ്ടുപോകാൻ ബില്ല് വേണോ? നിയമങ്ങൾ ഇങ്ങനെ..
കോവളത്ത് വിദേശിയെ അപമാനിച്ചസംഭവത്തെത്തുടർന്ന് പല സംശയങ്ങളും ഉയരുന്നുണ്ട്. ഒരാൾക്ക് എത്ര ലിറ്റർ മദ്യം കൊണ്ടുപോകാം, അതിന്ബില്ല്ആവശ്യമാണോ? കേസെടുക്കുന്നസാഹചര്യങ്ങൾ എപ്പോഴൊക്കെയാണ് തുടങ്ങിയ സംശയങ്ങളാണ് ഇതിൽ പ്രധാനം. പ്രധാന നിയമവശങ്ങളെപ്പറ്റിവ്യക്തമാക്കുകയാണ് എക്സെെസ് സിഐ അനിൽ കുമാർ *ബില്ല് ആവശ്യമില്ല* മദ്യം കൊണ്ടുപോകാൻ ബില്ല് ആവശ്യമില്ല, ബില്ല് കയ്യിലുള്ളത് തെളിവാണെങ്കിലും ഇത് കയ്യിലില്ലെങ്കിൽ കേസെടുക്കാനാകില്ല. മദ്യക്കുപ്പിയിൽ കൃത്യമായി വിവരങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഒാരോ വ്യക്തിയും വ്യത്യസ്തമാകുന്നതുപോലെ ഒാരോ മദ്യക്കുപ്പിയും വ്യത്യസ്തമാണ്. അതുകൊണ്ട് ബില്ല് വേണമെന്ന് നിയമങ്ങളിൽ പ്രത്യേക നിഷ്കർഷയില്ല. കോവളത്തെ സംഭവത്തിൽ അതുകൊണ്ട് ബില്ലില്ല എന്ന പേരില് കേസെടുക്കാൻ വകുപ്പില്ല. *എത്ര മദ്യം കൊണ്ടുപോകാം* വിദേശമദ്യം മൂന്ന് ലിറ്ററും കള്ള് ഒരു ലിറ്ററും ബിയർ മൂന്നരലിറ്ററുമാണ് ഒരാൾക്ക് കൊണ്ടുപോകാവുന്നത്. മൂന്നരലിറ്റർ വരെ വെെനുമായും യാത്രചെയ്യാവുന്നതാണ്. പാർട്ടികളും മറ്റും നടത്തുമ്പോൾ വൺ ഡേ പെർമിറ്റ് എടുത്താൽ കൂടുതൽ മദ്യം കൊണ്ടുപോകാം. പക്ഷെ അതിനു പെർമിറ്റ് ഫീസായി 1500 രൂപയും 50,000 രൂപ അല്ലാതെയും അടക്കണം. ജിഎസ്ടിയും ടാക്സുമുൾപ്പെടെ മദ്യത്തിന്റെ…
Read More » -
Kerala
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എന്‍.സുരേഷ് ബാബു
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എന്‍.സുരേഷ് ബാബു. തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് തീരുമാനം. അവസാനഘട്ടത്തില്‍ രണ്ട് പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഒറ്റപേരിലേക്ക് എത്തിയെന്നാണ് വിവരം. പി.കെ.ശശി തൃത്താല മുന്‍ എംഎല്‍എ വി.കെ.ചന്ദ്രന്റെ പേരാണ് നിര്‍ദേശിച്ചത്. നിലവിലെ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ ചിറ്റൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.എന്‍.സുരേഷ് ബാബുനേയും നിര്‍ദേശിച്ചു. ഇതിനേത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം പരിഹരിക്കാന്‍ പിണറായി വിജയന്‍ രണ്ട് പേരേയും വിളിച്ചു വരുത്തിയിരുന്നു. അതിനുശേഷം വി.കെ. ചന്ദ്രന്‍ ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു.
Read More » -
Kerala
പന്തൽ നല്ലതെങ്കിൽ കായ്ക്കാൻ പടവലവും റെഡി
പണ്ടൊക്കെ കൃഷിയിടത്തിലെ താരമായിരുന്നു പടവലം.നീണ്ടുനീണ്ട് നിലംകുഴിച്ചു പോകുന്നതരം പടവലയിനങ്ങൾ പച്ചക്കറി കൃഷിക്കാരുടെ അഭിമാനമായിരുന്നു.അവയിൽ ചിലതെല്ലാം ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുവെങ്കിലും പല നാടൻവിത്തുകളും നമുക്ക് കൈമോശം വന്നിരിക്കുന്നു.മറ്റു പല രാജ്യങ്ങളിലും ഇന്ന് കാണപ്പെടുന്നുണ്ടെങ്കിലും തനി ഭാരതീയനാണ് പടവലം. നാം ഭക്ഷണമായും ആയുർവേദ മരുന്നായും ഉപയോഗിക്കുന്ന സസ്യമാണ് പടവലം.ഹിന്ദിയിൽ പരവൽ, തമിഴിൽ പേപ്പൂടാൻ, സംസ്കൃതത്തിൽ പടോല, രാജിഫല എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്.ട്രിക്കോ സാന്തെസ് കുക്കുമെറിനയെന്നാണ് ശാസ്ത്രനാമം. ഇതൊരു വെള്ളരി വർഗവിളയാണ്. പന്തൽകെട്ടി വളർത്തിക്കൊണ്ടുവരേണ്ട ഇതിന്റെ ഇലകൾ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതൽ ഇരുണ്ടതുമായിരിക്കും.പൂക്കൾക്ക് നല്ല വെള്ളനിറമാണ്.ഒരേചെടിയിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു.ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കുമാണുണ്ടാവുക. സാധാരണയായി രണ്ടു സമയങ്ങളിലാണ് കേരളത്തിൽ പടവലം കൃഷിചെയ്തുവരുന്നത്.നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ-ഡിസംബർ കാലങ്ങളിലുമാണ് ഇത് കൃഷി ചെയ്യുന്നത്.ഒരു സെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു.സെന്റിന് കൂടിയാൽ 14 തടങ്ങൾ മാത്രമേ പാടുള്ളു. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്.ഓരോ തടത്തിനും രണ്ടടി വ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം.മണ്ണ്…
Read More » -
Kerala
സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ വീണ്ടും തെരഞ്ഞെടുത്തു
1971 ലാണ് എസ് സുദേവൻ സിപിഐ എം അംഗമാകുന്നത്. പിന്നീട് കൊല്ലായിൽ, മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായി. 1976 അടിയന്തരാവസ്ഥ കാലത്ത് ചിതറ ലോക്കല്‍ കമ്മിറ്റി അംഗമായായിരുന്നു. 1984 ല്‍ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. 1990 മുതല്‍ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി. 1995 ല്‍ ജില്ലാ സെക്രട്ടറിയറ്റംഗമായി. 2015 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. കാഷ്യൂ സെന്റർ സംസ്ഥാന വൈസ് പ്രസിഡന്റാണ്. എൻ ആർ ഇ ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറിയായി 4 വർഷം പ്രവർത്തിച്ചു. 2000ൽ ചടയമംഗലം ജില്ലാ ഡിവിഷനിൽ നിന്നും, 2005 ൽ ചിതറ ജില്ലാ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്‌തു. 2016 മുതൽ 2018 വരെ കാപ്പക്‌സ് ചെയർമാനായിരുന്നു. 1987 മുതൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ഡയറക്‌ടറായും പ്രവർത്തിച്ചിരുന്നു. 1986 ലെ ഐതിഹാസികമായ കശുവണ്ടി തൊഴിലാളി സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചു
Read More » -
Kerala
അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് തൃശൂര്‍ രാമവര്‍മ്മപുരത്ത് അത്യാധുനിക മോഡല്‍ ഹോം
സംസ്ഥാന വനിത ശിശുവികസന വകുപ്പ് തൃശൂര്‍ രാമവര്‍മ്മപുരത്ത് പെണ്‍കുട്ടികള്‍ക്കുള്ള അത്യാധുനിക മോഡല്‍ ഹോം സജ്ജമാക്കിയിരിക്കുകയാണ്. നിര്‍ഭയ സെല്ലിന് കീഴില്‍ 12 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള പോസ്‌കോ അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രീയ പരിചരണവും അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസവും നല്‍കി പുനരധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡല്‍ ഹോം തയ്യാറാക്കിയിരിക്കുന്നത്. 150 കുട്ടികള്‍ക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് ഒരു കുടുംബം എന്നുള്ള അന്തരീക്ഷം നല്‍കുന്നതിന് വേണ്ടി ഒരു ഹൗസ് മദര്‍ക്ക് 10 കുട്ടികള്‍ എന്ന രീതിയില്‍ ചുമതല നല്‍കിയിട്ടുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളില്‍ അതിജീവിതരായ സഹോദരങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ ഹോമില്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികശേഷി കുറവായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കുന്നതിന് യാത്രാചെലവ് അനുവദിക്കുന്നതും അവശ്യഘട്ടങ്ങളില്‍ മാതാവിന് കുട്ടിയോടൊപ്പം താമസിക്കുന്നതിനുള്ള സൗകര്യവും ഹോമില്‍ ഒരുക്കിയിട്ടുണ്ട്.
Read More » -
Kerala
നവകേരള സൃഷ്ടിക്കായുള്ള പോരാട്ടത്തിൽ സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജമായി നിലക്കൊള്ളും:മുഖ്യമന്ത്രി
നവകേരള സൃഷ്ടിക്കായുള്ള പോരാട്ടത്തിൽ സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജമായി നിലക്കൊള്ളും:മുഖ്യമന്ത്രി എന്‍എസ്എസിന്‍റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനാചരണമാണിന്ന്. 1878 ൽ ജനിച്ച അദ്ദേഹത്തിന്റേത് നിർണ്ണായകമായ സാമൂഹ്യപരിഷ്‌കാരങ്ങൾക്ക് നേതൃത്വം നല്‍കിയ ജീവിതമാണ്. പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങൾ നിർത്തലാക്കുന്നതിന് മുൻനിന്നു ഇടപെട്ടതിനൊപ്പം അയിത്താചരണം അവസാനിപ്പിക്കണം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന് സമുദായത്തെക്കൊണ്ട് ആവശ്യപ്പെടുവിക്കുന്നതിന് മന്നം നേതൃത്വം നൽകി. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവയിൽ സജീവമായി പങ്കുകൊണ്ടു. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ പിന്നോക്കക്കാരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സവർണജാഥ നയിച്ചത് മന്നമായിരുന്നു. ദുരാചാരങ്ങൾക്കും അപരിഷ്കൃത ചിന്തകൾക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജമായി നിലക്കൊള്ളും.
Read More »
