എന്‍.എസ്.എസിനോട് സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇത്തരത്തില്‍ പെരുമാറുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിച്ചിട്ടുണ്ടെന്നും ഇനിയും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്നം ജയന്തി പൂര്‍ണ അവധിയാക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതാണ് ജി.സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.