KeralaNEWS

നവകേരള സൃഷ്ടിക്കായുള്ള പോരാട്ടത്തിൽ സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജമായി നിലക്കൊള്ളും:മുഖ്യമന്ത്രി

നവകേരള സൃഷ്ടിക്കായുള്ള പോരാട്ടത്തിൽ സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജമായി നിലക്കൊള്ളും:മുഖ്യമന്ത്രി

എന്‍എസ്എസിന്‍റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത്‌ പത്മനാഭന്റെ ജയന്തി ദിനാചരണമാണിന്ന്. 1878 ൽ ജനിച്ച അദ്ദേഹത്തിന്റേത് നിർണ്ണായകമായ സാമൂഹ്യപരിഷ്‌കാരങ്ങൾക്ക് നേതൃത്വം നല്‍കിയ ജീവിതമാണ്.
പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങൾ നിർത്തലാക്കുന്നതിന്‌ മുൻനിന്നു ഇടപെട്ടതിനൊപ്പം അയിത്താചരണം അവസാനിപ്പിക്കണം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന്‌ സമുദായത്തെക്കൊണ്ട്‌ ആവശ്യപ്പെടുവിക്കുന്നതിന്‌ മന്നം നേതൃത്വം നൽകി.

വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവയിൽ സജീവമായി പങ്കുകൊണ്ടു. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ പിന്നോക്കക്കാരെ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ വൈക്കത്തുനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള സവർണജാഥ നയിച്ചത്‌ മന്നമായിരുന്നു.
ദുരാചാരങ്ങൾക്കും അപരിഷ്കൃത ചിന്തകൾക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്കർത്താവായ മന്നത്തിന്റെ സ്മരണ ഊർജമായി നിലക്കൊള്ളും.

Back to top button
error: