Month: January 2022

  • India

    കോവിഡ് വ്യാപനം; സ്‌കൂളുകള്‍ അടച്ചു, ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം: നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍

    കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്‌കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു. ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. യു.കെയില്‍ നിന്നുളള വിമാന സര്‍വീസും നിര്‍ക്കലാക്കി. കഴിഞ്ഞ ദിവസം ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനവും ബംഗാളാണ്. നിലവില്‍ 20 ഒമിക്രോണ്‍ കേസുകളാണ് ബംഗാളിലുള്ളത്. ഒമിക്രോണ്‍ കേസുകളുടെ വ്യാപനവും സംസ്ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. രാജ്യത്താകമാനം കോവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

    Read More »
  • NEWS

    ‘കുരുത്തോലപ്പെരുന്നാൾ’ പെരുവണ്ണാമൂഴിയിൽ

    കുടിയേറ്റ കർഷകരുടെ ജീവിത പശ്ചാത്തലത്തിലുടെ ഒരു പ്രണയകഥ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ‘കുരുത്തോല പെരുന്നാൾ’ ചിത്രത്തിൽ. നടൻ ശ്രീനിവാസൻ ഈ ചിത്രത്തിൽ ശ്രീനിവാസനായിത്തന്നെ അഭിനയിക്കുന്നു. ഒരു പ്രധാന വേഷത്തിൽ സംഗീത സംവിധായകൻ ജാസിഗിഫ്റ്റും അഭിനയിക്കുന്നു ജനപ്രീതി നേടിയ കോമഡി ഷോകളിലൂടെ പ്രേക്ഷകർക്കു സുപരിചിതനായ ഡി.കെ ദിലീപ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘കുരുത്തോല പെരുന്നാൾ’ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിൽ ആരംഭിച്ചു. ഫാദർ മാത്യു തകടിയേൽ സ്വീച്ചോൺ കർമ്മം നിർവ്വഹിച്ചു. നോബിയും ഹരീഷ് കണാരനുമാണ് ആദ്യരംഗത്തിൽ അഭിനയിച്ചത്. മിലാ ഗ്രോസ് എൻ്റെർടൈൻമെൻ്റ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മുടപ്പുര മൂവീസിൻ്റെ ബാനറിൽ നിഥിൻ പുറക്കാട്ട് ഈ ചിത്രം നിർമ്മിക്കുന്നു. കുടിയേറ്റ കർഷകരുടെ ജീവിത പശ്ചാത്തലത്തിലുടെ ഒരു പ്രണയകഥ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസൻ ഈ ചിത്രത്തിൽ ശ്രീനിവാസനായിത്തന്നെ അഭിനയിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസിഗിഫ്റ്റും പ്രധാന വേഷത്തിലഭിനയിക്കുന്നു. സുധീഷ്, ജാഫർ ഇടുക്കി, നെൽസൺ, ബിനു അടിമാലി,…

    Read More »
  • India

    വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങ് തടഞ്ഞു; കര്‍ണാടകയില്‍ വീണ്ടും ക്രൈസ്തവ മതവിശ്വാസികള്‍ക്ക് നേരെ ആക്രമണം

    ബെംഗളൂരു: പ്രാര്‍ത്ഥനാ ചടങ്ങെന്ന പേരില്‍ അയല്‍ക്കാരെ മതംമാറ്റുന്നുവെന്ന് ആരോപിച്ച്‌ ബെലഗാവിയില്‍ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങ് തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു. തുക്കനാട്ടി ഗ്രാമത്തില്‍ ചെരുപ്പുനിര്‍മ്മാണ തൊഴിലാളിയായ അക്ഷയുടെ അഞ്ചംഗ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ സാരി അടക്കം വലിച്ചുകീറി. ദളിത് വിഭാഗത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതം സ്വീകരിച്ച ഇവര്‍ സമീപവാസികളെയും ക്രൈസ്തവ മതത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പ്രാര്‍ത്ഥനയ്ക്ക് ശേഷം കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണവും അക്രമികള്‍ തട്ടികളഞ്ഞു. ചൂടുകറി വീണ് ഒരു സ്ത്രീക്ക് പൊള്ളലേറ്റു. കുടുംബത്തിന്‍റെ പരാതിയില്‍ തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ഏഴ് പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് തുമക്കൂരുവില്‍ ദളിത് കുടുംബത്തിന്‍റെ ക്രിസ്തുമസ് ഘോഷം തടഞ്ഞത്. മാണ്ഡ്യയില്‍ മിഷനിറി സ്കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷപരിപാടികള്‍ തീവ്ര ഹിന്ദുസംഘടനകള്‍ തടഞ്ഞിരുന്നു.

    Read More »
  • Kerala

    ന്യൂ ഇയര്‍ കേക്ക് ഭാര്യ മുഖത്തെറിഞ്ഞു; ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ച് യുവാവിന്റെ പ്രതികാരം

    കോഴിക്കോട്: ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിന്‍ (25) ആണ് അറസ്റ്റിലായത്. പരിക്കേറ്റ വളര്‍പ്പാംകണ്ടി പുഴക്കല്‍ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിന്‍ കേക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാനായി ലിജിന്‍ ഭാര്യാമാതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

    Read More »
  • Movie

    ‘ഇക്കാക്ക’; പുതുവത്സര സമ്മാനമായി നിത്യ മാമന്റെ അനുഗ്രഹീത ശബ്ദത്തിൽ ഗാനം പുറത്തിറക്കി

    സൈനു ചാവാക്കാടൻ സംവിധാനം ചെയ്ത് പ്രദീപ് ബാബു, സാജു നവോദയ (പാഷാണം ഷാജി), ശിവജി ഗുരുവായൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചെയ്യുന്ന ചിത്രമാണ് ‘ഇക്കാക്ക’. പുതുവത്സര ദിനത്തിൽ ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങി. സന്തോഷ് വർമയുടെ വരികൾക്ക് പ്രദീപ് ബാബു സംഗീതം നിർവ്വഹിക്കുകയും സംസ്ഥാന അവാർഡ് നേടീയ പ്രിയ ഗായിക നിത്യാ മാമൻ മനോഹരമായി ആലപിക്കുകയും ചെയ്ത ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു ഓർക്കാട്രേഷൻ ചെയ്തിരിക്കുന്നത് യാസിർ അഷ്‌റഫും മിക്സ്‌ ആൻഡ് മാസ്റ്റർ ഫ്രാൻസിസ് സാബുവുമാണ്. ചിത്രം നിർമിച്ചിരിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി യാണ്. അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷൻ ത്രില്ലറായ ഇക്കാക്കയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സൈനു ചാവക്കാടനാണ്. ബിമൽ പങ്കജ്, പ്രദീപ് ബാബു സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു അടിപൊളി ഗാനം പാഷാണം ഷാജിയും ആലപിച്ചിട്ടുണ്ട് .ഉമേഷ്‌ എന്ന ശക്തമായ കഥാപാത്രമായി പാഷാണം ഷാജി…

    Read More »
  • Movie

    ലെനയുടെ ‘വനിത’ ചിത്രീകരണം ആരംഭിച്ചു

    ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വനിത’. സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പുരോഗമിക്കുന്നു. ഗ്യാലറി വിഷന്റെ ബാനറിൽ ഷറഫ് ഗ്യാലറിയും ജബ്ബാർ മരക്കാറുമാണ് ചിത്രം നിർമ്മിക്കുന്നത്. ടി. ഷമീർ മുഹമ്മദ് ആണ് ഛായാഗ്രാഹകൻ. ലെനയെ കൂടാതെ സജിത മഠത്തിൽ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത്‌ രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. മെൻറ്റോസ് ആന്റണി, സിബു സുകുമാരൻ, മിൽട്ടൻ തോമസ്, ഷറഫ് കരിപടന്ന, ബാബുരാജ് ഹരിശ്രീ, സമദ് ഉസ്മാൻ, ബിബിൻ തൊടുപുഴ, അബ്ബാസ് പാണവള്ളി, നിതീഷ് മുരളി, നിഷാദ് ഹംസ, ഫസൽ, ജിജോ വി റെജി, ഷഹബാസ് എം എച് ഡി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം: പി ശിവപ്രസാദ്.

    Read More »
  • Movie

    കൊച്ചിയിലെ ഭൂമാഫിയയുടെ കഥ പറയുന്ന ‘ഹൈദർ’ വെബ് സീരീസ് ജനുവരി 14 ന് റിലീസ്

    കൊച്ചിയിലെ പത്രപ്രവർത്തകനായ ഒരാളുടെ കൊലപാതാകവും തുടർന്ന് അയാളുടെ രണ്ട് മക്കളിൽ ഒരാൾ പ്രതികാരത്തിനൊരുങ്ങുന്നതുമാണ് റൈഹാൻ പ്രോഡക്‌ഷൻസിന്റെ ബാനറിൽ ജലീൽ എ കെ നിർമ്മിച്ച് രജനീഷ് ബാബു സംവിധാനം ചെയ്യുന്ന ഹൈദർ എന്ന വെബ് സീരീസ് പറയുന്നത്. ജനുവരി 14 ഈ സീരീസ് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകിയ വിവരം. 8 എപ്പിസോഡുകളുള്ള ഈ വെബ് സീരീസിന്റെ ആദ്യ സീസണിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഹൈദറിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ് .ഗോപി സുന്ദർ ആദ്യമായി സംഗീതം നൽകുന്ന വെബ് സീരീസ് എന്ന പ്രത്യേകതയുമുണ്ട് .നൗഫൽ അബ്ദുല്ല എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനൂപ് ഉമ്മൻ ആണ് . പി ആർ ഒ: പി ശിവപ്രസാദ്

    Read More »
  • Kerala

    ദേശീയ കിക്ക് ബോക്സിംഗ്; സുവര്‍ണ്ണനേട്ടവുമായി വീണ്ടും ആകാശ് അനില്‍

    പൂനെയില്‍ വെച്ചു നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫുള്‍ കോണ്‍ടാക്റ്റ് വിഭാഗത്തില്‍ ആകാശ് അനില്‍ വീണ്ടും സ്വര്‍ണ്ണം നേടി.  പങ്കെടുത്ത മുപ്പത്തിമൂന്ന് ഇനങ്ങളില്‍ ഇരുപത്തി ഒമ്പതിലും മെഡല്‍ കരസ്ഥമാക്കാന്‍ കേരളത്തിന് സാധിച്ചു. പതിനൊന്ന് സ്വര്‍ണ്ണം, ഏഴ് വെള്ളി, പതിനൊന്ന് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ നേട്ടം. കേരളാ കിക്ക് ബോക്സിംഗ് അസോസിയേഷന്റെ കീഴില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയില്‍ നിന്ന് പങ്കെടുത്ത ആറുപേര്‍ ഒമ്പത് ഇനങ്ങളില്‍ മത്സരിക്കുകയും അഞ്ച് സ്വര്‍ണ്ണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ കരസ്ഥമാക്കുകയും ചെയ്തു. കേരളാ കിക്ക് ബോക്സിംഗ് അസോസിയേഷന്‍ സെക്രട്ടറി ഡോ. കെ.പി. നടരാജന്റെ നേതൃത്വത്തിലുള്ള ഇരുപത്തി ഒമ്പത് കായികതാരങ്ങള്‍ക്കു പുറമെ ടീം കോച്ച് കിരണ്‍ വി.എസ്സ് ടീം കോച്ചും മാനേജരായ കേരളാ കിക്ക് ബോക്സിംഗ് അസോസിയേഷന്റെ പ്രസിഡന്റ് സന്തോഷ് കുമാര്‍, റഫറീസ് ആന്റ് ജഡ്ജസ്സ് ആയി സുവീഷ് വിശ്വനാഥന്‍ സോണല്‍ പി.എം. രതീഷ് കെ. രവീന്ദ്രന്‍, ശ്രീജിത്ത് ആര്‍, എന്നിവരുകൂടി ഉള്‍പ്പെടുന്ന തായിരുന്നു…

    Read More »
  • Kerala

    പത്മരാജൻ പുരസ്കാരം ഡോക്ടർ സുവിദ് വിൽസണിന് സമ്മാനിച്ചു

    സംസ്ഥാന മദ്യ വർജ്ജന സമിതി സംഘടിപ്പിച്ച ചടങ്ങിൽ പത്മരാജൻ പുരസ്‌കാരം നൽകി ലോക റെക്കോർഡിന്റെ നിറവിൽ നിൽക്കുന്ന കുട്ടി ദൈവം എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകൻ സുവിദ് വിൽ‌സൺ നെ അനുമോദിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വൈ ഷിബു പ്രശസ്തി പത്രം നൽകി. കവിയും ഗാന രചയിതാവുമായ കാര്യാവട്ടം ശ്രീകണ്ഠൻ നായർ പൊന്നാടയണിയിച്ചു ആദരിച്ചു. സമിതിയുടെ ഏഴാം സംസ്ഥാന സമ്മേളന വേദിയായ തൈക്കാട് ശാന്തിഭവനിൽ ആയിരുന്നു പുരസ്കാരം വിതരണം നടന്നത്. സമിതി സംസ്ഥാന പ്രസിഡന്റ് എം റസീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സിനിമ താരം പ്രേകുമാർ മുഖ്യാതിഥി ആയി. കവി കുന്നത്തൂർ ജയപ്രകാശ്, റോബർട്ട്‌ സാം, അനിൽ ഗുരുവയുരപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആയ റസാൽ ശബർമതി സ്വാഗതവും ജില്ലാ സെക്രട്ടറി ഷാജി നന്ദിയും അർപ്പിച്ചു.

    Read More »
  • Kerala

    ബലൂണില്‍ കാറ്റുനിറയ്ക്കുന്ന സിലിണ്ടര്‍ പൊട്ടി ത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്

    ഭോപ്പാല്‍: ബലൂണില്‍ കാറ്റുനിറയ്ക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ടുവയസുകാരന്റെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്ക് അത്ര ഗുരുതര പരിക്കല്ല. മധ്യപ്രദേശിലെ ഉജ്ജയിനില്‍ പുതുവര്‍ഷാഘോഷത്തിനിടെയാണ് അപകടം. ബലൂണ്‍ വില്‍പ്പനക്കാരന്റെ ചുറ്റും നിരവധി കുട്ടികളുണ്ടായിരുന്നു. വലിയ സ്‌ഫോടനമാണ് നടന്നതെന്നും സമീപത്തെ മതിലിന് കേടുപാട് സംഭവിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിലിണ്ടറില്‍ ഹൈഡ്രജന്‍ വാതകം തെറ്റായി നിറച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: