പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എന്‍.സുരേഷ് ബാബു. തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് തീരുമാനം. അവസാനഘട്ടത്തില്‍ രണ്ട് പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഒറ്റപേരിലേക്ക് എത്തിയെന്നാണ് വിവരം. പി.കെ.ശശി തൃത്താല മുന്‍ എംഎല്‍എ വി.കെ.ചന്ദ്രന്റെ പേരാണ് നിര്‍ദേശിച്ചത്.
നിലവിലെ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ ചിറ്റൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.എന്‍.സുരേഷ് ബാബുനേയും നിര്‍ദേശിച്ചു. ഇതിനേത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം പരിഹരിക്കാന്‍ പിണറായി വിജയന്‍ രണ്ട് പേരേയും വിളിച്ചു വരുത്തിയിരുന്നു. അതിനുശേഷം വി.കെ. ചന്ദ്രന്‍ ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു.