Month: January 2022

  • India

    വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വാഹന യാത്രക്കാരെ രക്ഷപെടുത്തി ഷാർജ പോലീസ്

    ഷാർജ: കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയിൽ പെയ്യുന്ന കനത്ത മഴയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കാർ യാത്രക്കാരെ രക്ഷപെടുത്തി ഷാർജ പൊലീസ്. വെള്ളം കുത്തിയൊലിക്കുന്ന വാദിയിലേയ്ക്കാണ് അറിയാതെ എത്തിയ ഏഷ്യക്കാരുടെ കാർ ചെന്ന് പതിച്ചത്. ഉടൻ സ്ഥലത്തെത്തിയ ഖോർഫുക്കൻ പോലീസ് സംഘം കാറിലുണ്ടായിരുന്ന മൂന്നു പേരെയും രക്ഷപ്പെടുത്തി. ആർക്കും പരുക്കില്ല.  ഈ ആഴ്ച കൂടുതൽ മഴ ലഭിക്കുകയും, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാലാവസ്ഥ മാറുകയും ചെയ്യുമെന്നും, ഒറ്റ രാത്രികൊണ്ട് രാജ്യത്തുടനീളം വ്യാപിച്ച മഴയേക്കാൾ കൂടുതൽ ഈ രണ്ട് ദിവസങ്ങളിൽ പെയ്യുമെന്നും വിദഗ്ധർ പ്രവചിക്കുന്നുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താനും വാദികൾ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.  അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അധികൃതരും പറഞ്ഞു. ഇത് ഏതാണ്ടു രാജ്യത്തെ മുഴുവൻ ബാധിക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി  ഫുജൈറ,ഖോർഫുക്കാൻ,ഖൽബ,ദിബ്ബ… തുടങ്ങിയ വടക്കൻ മേഖലയിൽ ശക്തമായ മഴയാണ് …

    Read More »
  • Lead News

    ലയണല്‍ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു

    പാരീസ്: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു. മെസ്സിയ്‌ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചു. മെസ്സിയെകൂടാതെ പ്രതിരോധതാരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ, മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല എന്നീ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പി.എസ്.ജിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നാല് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു. മെസ്സിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കി. മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ മെസ്സി ഈ സീസണിലാണ് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.

    Read More »
  • Kerala

    ഭീഷണിയായി കുളവിക്കൂട്; വിഴിഞ്ഞം പിറവിളാകം നിവാസികൾ ആശങ്കയിൽ

    വിഴിഞ്ഞം: പിറവിളാകം ശിവക്ഷേത്രത്തിന് സമീപം തെങ്ങിൽ കൂട് കൂട്ടിയിരിക്കുന്ന കുളവി നാട്ടുകാർക്ക് ഭീക്ഷണിയാവുന്നു.ക്ഷേത്രത്തിന് സമീപമുള്ള പറമ്പിലെ തെങ്ങിലാണ് ഏകദേശം നാലടിയോളം വലിപ്പമുള്ള ആനക്കുളവി (വലിയ കടന്നൽ) കൂട് കൂട്ടിയിരിക്കുന്നത്.ഇതിന് സമീപത്തായി പതിനഞ്ചോളം വീടുകളുണ്ട്. ഉണങ്ങിയ ഓലയിൽ പിടിച്ചിരിക്കുന്ന കൂട് ഏത് സമയവും താഴെ വീഴാം. വാർഡ് കൗൺസിലർ ഇക്കാര്യം നഗരസഭാ അധികൃതരെയും ഫയർഫോഴ്സിനേയും അറിയിച്ചെങ്കിലും സ്ഥലമുടമയുടെ ഉത്തരവാദിത്തമാണ് കൂട് നശിപ്പിക്കേണ്ടത് എന്ന മറുപടിയാണ് ലഭിച്ചത്. ഫയർഫോഴ്സിൻ്റെ നിർദേശപ്രകാരം കൂട് നശിപ്പിക്കുന്ന വിദഗ്ദരെ വിളിച്ച് കാണിച്ചപ്പോൾ 7500 രൂപ ചിലവ് വരുമെന്ന് പറയുന്നു.തങ്ങൾ ഇനി ആരെ സമീപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

    Read More »
  • Kerala

    ഒഴുക്കിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാന്‍ ശ്രമം; കോളേജ്‌ കായികാധ്യാപകൻ മുങ്ങിമരിച്ചു

    നിലമ്പൂർ: കോളേജ്‌ കായികാധ്യാപകൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു. നിലമ്പൂർ അമൽ കോളജ് കായിക വിഭാഗം തലവൻ കണ്ണൂർ അലവിൽ സ്വദേശി കെ.മുഹമ്മദ് നജീബ് (37) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.

    Read More »
  • Kerala

    വേനലിൽ താരമായി പനനൊങ്ക്; ഇളനീരിനും തണ്ണിമത്തനും ആവശ്യക്കാർ ഏറെ

    ചൂട് കൂടിയതോടെ വഴിയോരങ്ങളിൽ നൊങ്കിന്റെ വില്പനയും കൂടി.കൃത്രിമത്വങ്ങളൊന്നുമില്ലാതെ പ്രകൃതിദത്ത വിഭവമായതുകൊണ്ട് നൊങ്ക് ജ്യൂസിനും ആവശ്യക്കാരേറെയാണ്.  ചിലയിടങ്ങളിൽ നൊങ്കിന് മാത്രമാണ് ആവശ്യക്കാരെങ്കിൽ മറ്റു ചിലയിടത്ത് നൊങ്കും പഴവർഗങ്ങളും ചേർത്തുള്ള ജ്യൂസിനാണ് പിടിച്ചുപറി. ഫ്രഷ് നൊങ്ക് ജ്യൂസിന് ഗ്ലാസൊന്നിന് അറുപത് രൂപ വരെ വിലയുണ്ട്.   വലിയ കടകൾക്കു പുറമേ പാതയോരങ്ങളിൽ ചെറിയ തട്ടുകടകളിലും വില്പന സജീവമാണ്.ചൂടുകാലത്ത് ഔഷധഗുണമുള്ള നൊങ്ക് കഴിക്കുന്നത് ശരീരത്തിനും നല്ലതാണ്.മായങ്ങളൊന്നുംചേരാത്തതിനാൽ നൊങ്കിന് ആവശ്യക്കാരും കൂടുതലാണ്.പാലക്കാട്ടുനിന്നും തമിഴ്നാട്ടിൽ നിന്നും പനനൊങ്ക് എത്തുന്നുണ്ട്.   ചൂടുകാലത്ത് നൊങ്കാണ് താരമെങ്കിലും ഇളനീരിന്റെയും തണ്ണിമത്തന്റെയും വില്പനയും തകൃതിയാണ്. നാടൻ കരിക്കും തമിഴ്നാട്ടിൽ നിന്നെത്തുന്ന കരിക്കും വില്പനയ്ക്കുണ്ട്. മുപ്പത്തിയഞ്ച്, നാൽപ്പത് എന്നിങ്ങനെയാണ് കരിക്കിന് വില. കരിക്ക് കുടിക്കുന്നവർക്ക് ഒരു ഗുണവുമുണ്ട്. ദാഹമകറ്റുന്നതോടൊപ്പം കരിക്ക് തിന്ന് ചെറിയ വിശപ്പുമകറ്റാം.വഴിയോരങ്ങളിലെ മരത്തണലുകളിലാണ് കച്ചവടം ഏറെയും എന്നതിനാൽ ചൂടേറ്റ് തളർന്നു വരുന്നവർക്ക് തണലുപറ്റിനിന്ന് കരിക്ക് കുടിക്കാം എന്നതും ഒരു പ്ലസ് പോയിന്റാണ്.   സീസണായതോടെ തണ്ണിമത്തന്റെ വില്പനയും കൂടിയിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച് തണ്ണിമത്തന്…

    Read More »
  • Kerala

    സംസ്ഥാനത്ത് ഇന്ന് 2802 കോവിഡ് കേസുകള്‍; 12 മരണം, രോഗമുക്തി നേടിയവര്‍ 2606

    സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,957 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,01,682 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3275 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 149 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,021 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

    Read More »
  • Kerala

    കുട്ടികളുടെ വാക്‌സിനേഷന്‍ ജനുവരി 3 മുതല്‍ ആരംഭിക്കുന്നു; രാവിലെ 9 മണി മുതല്‍ 5 മണി വരെ

    തിങ്കളാഴ്ച ആരംഭിക്കുന്ന 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമായി. വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. കേന്ദ്രങ്ങള്‍ മാറിപ്പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണം. ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കഴിവതും കോവിന്‍…

    Read More »
  • Lead News

    ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ്‌ കെട്ടിടത്തില്‍ തീപിടിത്തം

    കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ്‌ കെട്ടിടത്തില്‍ തീപിടിത്തം. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇത് പിന്നീട് മുകള്‍ നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീ പിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.

    Read More »
  • Kerala

    എല്ലാ കുട്ടികളേയും കോവിഡ് വാക്‌സിന്‍ എടുപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരും, പിടിഎയും മുന്‍കൈ എടുക്കണം: മന്ത്രി വി.ശിവൻകുട്ടി

    കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പി ടി എയും മുൻകൈ എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ക്ലാസുകളിൽ ഇത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണം. 15 വയസ് മുതൽ 18 വയസ് വരെ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികൾ അടക്കം 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാൻ ഉള്ളത്. സി ബി എസ് ഇ, ഐ സി എസ് ഇ, ഐ ടി ഐ, പോളിടെക്നിക് വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും വാക്സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. സി ബി എസ് ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തും. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും…

    Read More »
  • Movie

    ഫിലോമിനയുടെ ഓര്‍മ്മകള്‍ക്ക് 16 വയസ്സ്‌

    ചെറുമകളുടെ വിവാഹത്തിന് ആനയെ വെച്ച് പനിനീര് തെളിക്കാന്‍ തയ്യാറെടുക്കുന്ന ആനപ്പാറയിലെ അച്ചാമ്മ എന്ന ഒരൊറ്റ കഥാപാത്രം മതിയാകും ഫിലോമിന എന്ന അഭിനേത്രിയെ എന്നുമോര്‍ക്കാന്‍. സ്‌നേഹമതിയായ അമ്മയായും മുത്തശ്ശിയായും മാത്രമല്ല അല്പസ്വല്പം വില്ലത്തരവും തമാശയുമൊക്കെ അവര്‍ മിഴിവോടെ പകര്‍ന്നാട്ടം നല്‍കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. ഓളവും തീരവും (1970) തനിയാവര്‍ത്തനം (1987) എന്നീ ചിത്രങ്ങളിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഫിലോമിന നേടിയിരുന്നു. പി.ജെ. ആന്റണിയുടെ നാടകസംഘത്തിലൂടെയായിരുന്നു ഫിലോമിന അഭിനയരംഗത്തേക്ക് കടന്നത്. തന്നിലെ അഭിനേത്രിയെ പാകപ്പെടുത്തിയത് പി.ജെ. ആയിരുന്നുവെന്ന് പില്‍ക്കാലത്ത് അവര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. 1964 ല്‍ ടി.ഇ. വാസുദേവന്‍ നിര്‍മ്മിച്ച് എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘കുട്ടിക്കുപ്പായം ആയിരുന്നു ആദ്യ ചലച്ചിത്രം. പ്രേംനസീറിന്റെ അമ്മയായി മുസ്ലീം കഥാപാത്രമായിരുന്നു ഫിലോമിനയുടേത്. ആദ്യ ചിത്രം തന്നെ വന്‍ വിജയമായിരുന്നു. പിന്നീട് ഒട്ടേറെ അമ്മ വേഷങ്ങള്‍ അവരെ തേടിയെത്തി. പില്‍ക്കാലത്ത് ഭരതന്റെയും പത്മരാജന്റെയും ചലച്ചിത്രങ്ങളിലൂടെ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അവര്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയിരുന്നു.…

    Read More »
Back to top button
error: