
നിലമ്പൂർ: കോളേജ് കായികാധ്യാപകൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു. നിലമ്പൂർ അമൽ കോളജ് കായിക വിഭാഗം തലവൻ കണ്ണൂർ അലവിൽ സ്വദേശി കെ.മുഹമ്മദ് നജീബ് (37) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.