തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ തല്‍ക്കാലം തുരേണ്ടതില്ലെന്നാണ് തീരുമാനം. പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് കുറയ്ക്കുന്നതിനുവേണ്ടിയായിരുന്നു രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതേസമയം, ഈ ആഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തും. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കും. ഇതുവരെ 107 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.