തിരുവനന്തപുരം: തമിഴ്നാട്ടിലെ തൈപ്പെങ്കല് പ്രമാണിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് അവധി.മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് വെള്ളിയാഴ്ച നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.