IndiaNEWS

കാൽ നൂറ്റാണ്ടു മുൻപ് പന്നിയുടെ ഹൃദയം മനുഷ്യനിൽ പരീക്ഷിച്ച ഡോക്ടറെ അസമിൽ അറസ്റ്റ് ചെയ്തിരുന്നു

ഗുവാഹത്തി: ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ പരീക്ഷിച്ച വാർത്ത ലോകം ആഹ്ലാദത്തോടെ ശ്രവിക്കുമ്പോൾ, കാൽ നൂറ്റാണ്ടു മുൻപ് ഇതേ ശസ്ത്രക്രിയ പരീക്ഷിച്ച ഡോക്ടറെ അസമിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. ധാനി റാം ബറുവ എന്ന ഡോക്ടറാണ് 1997 ൽ 32 വയസ്സുകാരനിൽ പന്നിയുടെ ഹൃദയം തുന്നിച്ചേർത്തത്. ഒരാഴ്ചയോളം ജീവിച്ച പുർണോ സൈക്കിയ എന്ന രോഗി പിന്നീട് മരിച്ചു. നിയമവിരുദ്ധമായ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അറസ്റ്റിലുമായി.
ഹൃദയത്തിൽ വലിയ ദ്വാരമുണ്ടായിരുന്ന യുവാവിലാണ് ഡോ. ബറുവ പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. ഇംഗ്ലണ്ടിൽ നിന്ന് എഫ്ആർസിഎസ് പൂർത്തിയാക്കിയ അദ്ദേഹം ഹോങ്കോങ്ങിൽ നിന്നുള്ള ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോനാഥൻ ഹോയുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്.
അണുബാധയെ തുടർന്ന് രോഗി മരിച്ചപ്പോൾ ഇരു ഡോക്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 72 വയസ്സുള്ള ഡോ.ബറുവ  ഗുവാഹത്തിയിൽ നിന്നും 20 കിലോമീറ്റർ ദൂരത്തുള്ള ഗ്രാമത്തിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്.

Back to top button
error: