IndiaLead NewsNEWS

മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20-ലേറെ എംഎല്‍എമാര്‍ക്കും കോവിഡ് 19

മുംബൈ: മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20-ലേറെ എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം സൂചന നല്‍കി.

മഹാരാഷ്ട്രയില്‍ ഏതാനും ദിവങ്ങളായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച 8067 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ (454) റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതും മഹാരാഷ്ട്രയിലാണ്. 351 ഒമിക്രോണ്‍ കേസുകളുള്ള ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.

Back to top button
error: