Month: December 2021
-
Kerala
ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ആയര്‍വേദ ഡോക്ടര്‍മാര്‍ക്കും നല്‍കാം
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരെ അനുവദിച്ചുകൊണ്ട് ഉത്തരവിട്ട് ഗതാഗത മന്ത്രി ആന്റണി രാജു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബി.എ.എം.എസ് ഡോക്ടര്‍മാര്‍ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
Read More » -
Kerala
കെ പി ഉദയഭാനു വീണ്ടും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
ഒരു കാലത്ത് കമ്യൂണിസ്റ്റ്കാർക്ക് ബലികേറാമല എന്നറിയപ്പെട്ടിരുന്ന പത്തനംതിട്ട ജില്ലയെ ഇന്ന് നിയമസഭയിൽ പ്രതിനിധീകരിക്കുന്നവരെല്ലാം തന്നെ ഇടതുപക്ഷക്കാരാണ്.ജില്ലയെ ചുവപ്പണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പട്ട സഖാവ് കെ പി ഉദയഭാനുവും. കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ചെങ്കൊടിയെന്തി ഇടതുപക്ഷത്തേക്ക് ദിവസേനയെന്നോണം കടന്നു വരുന്നത്.ഇതിനെല്ലാം നേതൃത്വം കൊടുത്തതും സഖാവ് കെ പി ഉദയഭാനു ആയിരുന്നു. കഴിഞ്ഞ ഇലക്ഷനിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ചുവപ്പണിയിക്കുന്നതിലും ഉദയഭാനു വഹിച്ച പങ്ക് എടുത്തുപറയേണ്ടതുണ്ട്.അതിനാൽ തന്നെ ഒരിക്കൽ കൂടി ജില്ലയെ നയിക്കാൻ എതിരില്ലാതെ പാർട്ടിയാൽ നിയോഗിക്കപ്പെട്ടിരിക്കയാണ് സഖാവ് കെ പി ഉദയഭാനു.
Read More » -
India
വാക്‌സിനേഷന്‍ വേഗത്തിലാക്കണം, ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം: 8 സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ 8 സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി, ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്രാ, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ (263) റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 252, ഗുജറാത്തില്‍ 97, രാജസ്ഥാനില്‍ 69, കേരളത്തില്‍ 65, തെലങ്കാനയില്‍ 62, എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍. ഇതിന് പുറമെ മുംബൈ, ഗുര്‍ഗാവ്, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് നഗരങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി ഏഴുവരെ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങള്‍ക്ക് മുംബൈ പോലീസ് വിലക്കേര്‍പ്പെടുത്തി. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, പബ്ബുകള്‍, റിസോര്‍ട്ടുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലൊന്നും പുതുവത്സര ആഘോഷമോ പാര്‍ട്ടിയോ നടത്താന്‍ അനുവദിക്കില്ല.
Read More » -
Kerala
നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു
ഇടുക്കി: കുട്ടിക്കാനത്തിനു സമീപം നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഉപ്പുതറ ഒൻപതേക്കർ ചിറപ്പാറയിൽ പി.എം. മാത്യുവിന്‍റെ ഭാര്യ മോളി (55) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ജെസി (38) യെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടസ്ഥലത്ത് ഉണ്ടായ കരിങ്കല്ലിൽ തലയിടിച്ചതാവാം മോളിയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. മോളിയുടെ ഭർത്താവ് സി എം മാത്യൂവിന്റെ ജ്യേഷന്റെ വിവാഹ വാർഷിക ചടങ്ങുകൾക്കായി കുമരകത്ത് പോയി മടങ്ങുന്നതിനിടയിലാണ് അപകടം. കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. മോളിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി കാലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂഷിക്കും. ശവസംസ്കാരം പിന്നീട്.
Read More » -
Kerala
മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വാഹനം ഇടിച്ചിട്ടത്
കട്ടപ്പന :മധ്യവയസ്‌കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. വാഹനമിടിച്ചിട്ടതണെന്ന് സിസിടിവി ദൃശ്യം. കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട് സ്വദേശി മുണ്ടൻകുന്നേൽ കുഞ്ഞുമോൻ(53) ആണ് തൊടുപുഴ–-പുളിയൻമല സംസ്ഥാന പാതയിൽ ഇടുക്കിക്കവല മാസ് ഹോട്ടലിന് സമീപം ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 മുതലാണ് കുഞ്ഞുമൊനെ കാണാതായത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതിയും നൽകിയിരുന്നു. 26ന് രാവിലെയാണ് കുഞ്ഞുമോന്റെ മൃതദേഹം തിരിച്ചറിച്ചത്. സമീപവാസിയായ ഓട്ടോറിക്ഷ ഡ്രൈറാണ് ആദ്യം കണ്ടത്. പിന്നീട് മകൻ കുഞ്ഞുമോന്റെ മൃദദേഹമാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കട്ടപ്പന പൊലീസ് എത്തി ഇൻക്വസ്‌റ്റ് തയ്യാറാക്കി 27ന് ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. പിന്നീട് മരണത്തിൽ ദുരുഹത കാട്ടി ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതിയും നൽകി. എന്നാൽ, പൊലീസിൽ പരാതി നൽകിയിട്ടും ജാഗ്രതക്കുറവുണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് ബന്ധുക്കൾ സമീപത്തെ കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇടുക്കി റൂട്ടിൽനിന്ന് എത്തിയ വാഹനം കുഞ്ഞുമോനെ ഇടിച്ചിടുന്നത് കണ്ടെത്തിയത്.…
Read More » -
Kerala
“അഷ്ടചൂര്‍ണ്ണം പതിവാക്കിയാൽ അഷ്ട്ട വൈദ്യന് കഷ്ടകാലം.”
ഇതിന് വേണ്ട ഔഷധങ്ങൾ ====================== 1)ചുക്ക് 2)കുരുമുളക് 3)തിപ്പലി 4)ജീരകം 5)കരിം ജീരകം 6)പെരുംകായം 7)അയമോദകം 8)ഇന്ദുപ്പ് ഈ മരുന്നുകള്‍ എല്ലാം ഒരേ തൂക്കത്തില്‍ (നൂറു ഗ്രാം വീതം ) പൊടിച്ചു അഞ്ചു ഗ്രാം വീതം ഉച്ച ഊണിനു മുന്‍പായി മോരിലോ ചൂട് വെള്ളത്തിലോ കലക്കി കുടിക്കുക. അല്ലെങ്കില്‍ ചോറിനോട് കൂടെ ആദ്യ ഉരുളയില്‍ ചേര്‍ത്തു കഴിക്കുക. ദഹനo നല്ല പോലെ നടക്കും. ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാവില്ല. സ്ഥിരമായി കഴിച്ചാല്‍ എക്കിള്‍ ഉണ്ടാകില്ല. എക്കിള്‍ പ്രശ്നം ഉള്ളവര്‍ മോരില്‍ കഴിക്കുക . അള്‍സര്‍ ഉള്ളവര്‍ അത് മാറിയ ശേഷം മാത്രം കഴിക്കുക.
Read More » -
India
മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും
സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം നേടി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. വാണിജ്യ-വ്യവസായ മേഖലയിൽ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇംപ്ലിമെന്റേഷൻ സ്‌കോർ 44.82 ൽ നിന്ന് 85.00 ആയി ഉയർത്തി. പഞ്ചാബിന് പുറമെ കേരളം മാത്രമാണ് ഈ സ്‌കോർ മെച്ചപ്പെടുത്തിയത്. വ്യവസായ മേഖലയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 2019-ൽ 1.00 ആയിരുന്നത് 2021-ൽ 7.91 ആയി ഉയർന്നു. മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴിൽ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോർ മെച്ചപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ റാങ്കിംഗിലും പരിസ്ഥിതി മേഖലയുടെ റാങ്കിങ്ങിലും കേരളം ഒന്നാം സ്ഥാനത്താണ്. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയില്‍ മൂന്നാം സ്ഥാനവും നേടി.…
Read More » -
Lead News
വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്
ദുബായ്: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വരുന്ന 10 ദിവസത്തേയ്ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രാ ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശനാനുമതി നല്‍കുകയുള്ളൂ. ഡിസംബര്‍ 29നും ജനുവരി 8നും ഇടയ്ക്ക് 20 ലക്ഷം യാത്രക്കാര്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്‌തേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടായിരത്തിന് മുകളിലാണ്. വ്യാഴാഴ്ച 2366 പേര്‍ക്ക് രോഗം റിപ്പോട്ട് ചെയ്തപ്പോള്‍ 840 പേര്‍ക്ക് രോഗം ഭേദമാകുകയും 2 മരണം സ്ഥിരീകരിക്കുകയും ചെയ്തു.
Read More » -
Kerala
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്
2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ജോർജ് ഓണക്കൂർ അർഹനായി. ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. 1 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്കാണ്. നോവൽ– അവർ മൂവരും ഒരു മഴവില്ലും. 50,000 രൂപയാണു പുരസ്കാരത്തുക. യുവ പുരസ്കാരം (50,000 രൂപ) മോബിൻ മോഹൻ നേടി, നോവൽ–ജക്കറാന്ത.
Read More »