ഒരു കാലത്ത് കമ്യൂണിസ്റ്റ്കാർക്ക് ബലികേറാമല എന്നറിയപ്പെട്ടിരുന്ന പത്തനംതിട്ട ജില്ലയെ ഇന്ന് നിയമസഭയിൽ പ്രതിനിധീകരിക്കുന്നവരെല്ലാം തന്നെ ഇടതുപക്ഷക്കാരാണ്.ജില്ലയെ ചുവപ്പണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പട്ട സഖാവ് കെ പി ഉദയഭാനുവും.
കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ചെങ്കൊടിയെന്തി ഇടതുപക്ഷത്തേക്ക് ദിവസേനയെന്നോണം കടന്നു വരുന്നത്.ഇതിനെല്ലാം നേതൃത്വം കൊടുത്തതും സഖാവ് കെ പി ഉദയഭാനു ആയിരുന്നു.
കഴിഞ്ഞ ഇലക്ഷനിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ചുവപ്പണിയിക്കുന്നതിലും ഉദയഭാനു വഹിച്ച പങ്ക് എടുത്തുപറയേണ്ടതുണ്ട്.അതിനാൽ തന്നെ ഒരിക്കൽ കൂടി ജില്ലയെ നയിക്കാൻ എതിരില്ലാതെ പാർട്ടിയാൽ നിയോഗിക്കപ്പെട്ടിരിക്കയാണ് സഖാവ് കെ പി ഉദയഭാനു.