Month: December 2021
- VIDEO
-
Kerala
കൊച്ചി വാട്ടര്‍ മെട്രോ; ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് വെള്ളിയാഴ്ച കൈമാറും
വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ജലഗതാഗതത്തില്‍ ലോകത്ത് തന്നെ നിരവധി പുതുമകള്‍ സമ്മാനിച്ചുകൊണ്ട് നിര്‍മിക്കുന്ന ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് വെള്ളിയാഴ്ച കൈമാറും. വാട്ടര്‍ മെട്രോയുടെ ഭാഗമായി നിര്‍മിക്കുന്ന 100 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണ് പൂര്‍ത്തിയാക്കി കൈമാറുന്നത്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന് പുതുമയുമുണ്ട് ഇതിന്. അഞ്ച് ബോട്ടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതും കൈമാറും. വാട്ടര്‍ ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. വൈറ്റില, കാക്കനാട് ടെര്‍മിനലുകള്‍ ഏറെക്കുറെ തയ്യാറായി കഴിഞ്ഞു. നിര്‍മാണവും ഡ്രെഡ്ജിംഗും പൂര്‍ത്തിയായി. ഫ്‌ളോട്ടിംഗ് ജട്ടികളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ഏലൂര്‍, ചേരാനല്ലൂര്‍, ചിറ്റൂര്‍ ടെര്‍മിനലുകളുടെ നിര്‍മാണം അടുത്തവര്‍ഷം ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശ്രംഖല. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട്…
Read More » -
Kerala
പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍ മേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്. രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്പയ്ക്കു അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയും ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോര്‍ക്ക റൂട്ട്സിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത വായ്പകള്‍ നല്‍കി വരുന്നുണ്ട്.
Read More » -
Kerala
മകനെ വിളിച്ചുവരുത്തി കുത്തിക്കൊന്നു, ഫോണ്‍ വന്നതിന് തെളിവുണ്ട്: വെളിപ്പെടുത്തലുമായി അനീഷിന്റെ കുടുംബം
തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജ് (19) കുത്തേറ്റു മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അനീഷിന്റെ കുടുംബം. അനീഷിനെ പ്രതി സൈമണ്‍ ലാലന്‍ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. പുലര്‍ച്ചെ ഫോണ്‍ വന്നതിനു തെളിവുണ്ടെന്നും കുടുംബം പറഞ്ഞു. മോഷ്ടാവെന്നു കരുതി കുത്തുകയായിരുന്നു എന്നാണ് സൈമണിന്റെ മൊഴി. ‘സൈമണിന്റെ കുടുംബ പ്രശ്‌നങ്ങളില്‍ അനീഷ് ഇടപെട്ടതാണ് പകയ്ക്കു കാരണം. സൈമണ്‍ ലാലന്റെ ഭാര്യ വീട്ടില്‍ വരുമായിരുന്നു. ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി അവര്‍ സ്ഥിരം പറഞ്ഞിരുന്നു. ഭാര്യയെ ആരോടും സംസാരിക്കാന്‍ അയാള്‍ സമ്മതിച്ചിരുന്നില്ല. ഭര്‍ത്താവില്ലാത്തപ്പോഴാണ് അവര്‍ പുറത്തിറങ്ങിയിരുന്നത്. സൈമണ്‍ ലാലന്റെ ഭാര്യ എന്നെ എപ്പോഴും ഫോണ്‍ ചെയ്യുമായിരുന്നു. ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെ അവര്‍ പറയും. ഫോണില്‍ വിളിക്കുമ്പോള്‍ മോന്‍ അവരെ സമാധാനപ്പെടുത്തും. ദിവസങ്ങള്‍ക്കു മുന്‍പ് അമ്മയും മകളും മോനുമായി ലുലു മാളില്‍ പോയിരുന്നു. പിന്നീട് ഓട്ടോയില്‍ വീട്ടിനു മുന്നില്‍ കൊണ്ടിറക്കി. രാത്രി വീട്ടില്‍ പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ മോനെ വിളിച്ചു വരുത്തിയതാണ്. വഴക്കു പറയും…
Read More » -
Kerala
പുതുച്ചേരിയിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
കൊടുവള്ളി: പുതുച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർ.സി. സൈനുദീന്‍റെ മകൾ ഫഹ്മിദ ഷെറിൻ (22) ആണ് മരിച്ചത്. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം വർഷ എംബിഎ വിദ്യാർഥിയാണ്. മാതാവ്: ഷാനിദ പടിക്കൽ. സഹോദരങ്ങൾ: ആഷിക്, ഫിദ. പുതുച്ചേരിയിൽ
Read More » -
Kerala
രോഗങ്ങളെ അകറ്റി നിര്‍ത്താം കരുതല്‍ പ്രധാനം; ‘2022’ ഒമിക്രോണ്‍ സാഹചര്യത്തില്‍ അതീവ ജാഗ്രത: ആരോഗ്യവകുപ്പ് മന്ത്രി
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് ഇതുവരെ 63 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂര്‍ 5, ആലപ്പുഴ 4, കണ്ണൂര്‍ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഗുരുതരാവസ്ഥ കുറവാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ ജനിതക വകഭേദമാണ് ഒമിക്രോണ്‍. വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ…
Read More » -
Kerala
തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. കരകുളം സ്വദേശി ശരത്തിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും ഒന്നര കിലോ കഞ്ചാവ്, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. ലഹരിവസ്തുക്കള്‍ സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നഗരത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗത്തിലും ലഹരി ഉപയോഗവും ലഹരി മാഫിയയുടെ സാന്നിധ്യവും ഉണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.
Read More » -
Kerala
റാന്നിയിൽ പിടികൂടിയ പുലി ചത്തു
പത്തനംതിട്ട: റാന്നി ആങ്ങമൂഴിയില്‍ നിന്ന് ബുധനാഴ്ച പിടികൂടിയ പുലി ചത്തു.ഗുരുതരമായി പരിക്കേറ്റ നിലയിൽ ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിന് സമീപത്തു നിന്നുമാണ് ആറ് മാസം പ്രായമുള്ള പുലിയെ പിടികൂടിയത്. മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പുലിക്ക് പരിക്കേറ്റതെന്നാണ് നിഗമനം. ഉച്ചകഴിഞ്ഞ് പോസ്റ്റുമോര്‍ട്ടം നടത്തും.
Read More » -
Kerala
കൂവപ്പൊടിയേക്കുറിച്ച് അറിയേണ്ടതെല്ലാം
പണ്ട് കാലത്ത് വേട്ടയ്ക്ക് പോകുന്ന ആദിവാസികളും പട്ടാളക്കാരും അമ്പോ മുള്ളോ തറച്ചോ പാറക്കല്ലില്‍ തട്ടിയോ മുറിവേറ്റാല്‍ കാട്ടില്‍ നിന്ന് കൂവക്കിഴങ്ങ് എടുത്ത് ചതച്ച് മുറിവേറ്റ സ്ഥലത്ത് കെട്ടിവയ്ക്കാറുണ്ടായിരുന്നു. മുറിവുണങ്ങാനുള്ള ഏറ്റവും നല്ല മാർഗ്ഗമായിരുന്നു ഇത്.ഇതിന്റെ കിഴങ്ങുകള്‍ അമ്പ് പോലെ നീണ്ടു പോകുന്നതു കൊണ്ടാണത്രേ ഇതിനെ ഇംഗ്ളീഷുകാര്‍ Arrowroot എന്ന പേര് വിളിച്ചത്. ഏറെ ഔഷധ ഗുണമുള്ള കൂവയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടിയിൽ (Arrowroot Powder) കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യംതുടങ്ങിയവ അടങ്ങിയിട്ടുണ്ട്.മികച്ചൊരു പോഷകാഹാരമാണിത്. *കൂവപ്പൊടിയുടെ ഔഷധ ഗുണങ്ങള്‍ 1. ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്. അത് കൊണ്ടാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ കൂവപ്പൊടി നിത്യവും ഉപയോഗിച്ചു വരുന്നത്. 2. നാരുകളാല്‍ സമ്പന്നമായതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കൂവയ്ക്ക് കഴിവുണ്ട്. 3. *ശരീരത്തിന്റെ ക്ഷീണം മാറ്റാനും കൂടുതല്‍ ഊര്‍ജ്ജം തരാനും നമുക്ക് ഉന്മേഷം പകരാനും കൂവയ്ക്ക് കഴിയും. 4. മൂത്രപ്പഴുപ്പ്, മൂത്രക്കല്ല്, മൂത്രച്ചൂട്,…
Read More » -
Kerala
വർഷാവസാനം സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞു; പവന് 35,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,490 രൂപയിലും പവന് 35,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 4,515 രൂപയിലും പവന് 36,120 രൂപയിലുമാണ് ബുധന്‍ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഡിസംബര്‍ 17 മുതല്‍ 20 വരെ രേഖപ്പെടുത്തിയ 36,560 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബര്‍ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,803.03 ഡോളര്‍ എന്ന നിലയിലും യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഇടിഞ്ഞ് 1,804.30 ഡോളര്‍ എന്ന നിലയിലുമാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വീണ്ടും ബോണ്ട് മുന്നേറ്റം തിരുത്തല്‍ നല്‍കി.
Read More »