മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇന്നലെ നടന്ന കവർച്ചയ്ക്കിടയിൽ ജീവനക്കാരനെ വെടിവച്ച് കൊന്ന രണ്ടുപേരെ പോലീസ് പിടികൂടി. മുംബൈ ദഹിസര്‍ ഈസ്റ്റ് ബ്രാഞ്ചിലാണ് കവര്‍ച്ചയ്ക്കിടെ ജീവനക്കാരനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 16കാരന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായിട്ടുള്ളത്. കവര്‍ച്ചക്കിടെ ബാങ്ക് ജീവനക്കാരനായ സന്ദേശ് ഗോമറിനെ പ്രതികള്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.സിസി ടിവിയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.