Month: December 2021

  • Kerala

    തൊമ്മൻ കുത്ത് വെള്ളച്ചാട്ടം

    പണ്ടൊരു തൊ​മ്മ​ന്‍ ക​രി​മ​ണ്ണൂ​ര്‍-​വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ല്‍ കാ​ട്ടാ​റി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ്​ മ​രി​ച്ചു.അ​തോ​ടെ നാ​ട്ടു​കാ​ര്‍ ആ വെ​ള്ള​ച്ചാ​ട്ട​ത്തെ ‘തൊ​മ്മ​ന്‍​കു​ത്ത്​’ എ​ന്ന്​ വി​ളി​ക്കാ​ന്‍ തടങ്ങി കു​ത്ത്(വെള്ളച്ചാട്ടം) സ്ഥി​തി ചെ​യ്യു​ന്ന കാ​ട്ടാ​റ്​ തൊ​മ്മ​ന്‍​കു​ത്ത്​ പു​ഴ​യു​മാ​യി. ഇ​താ​ണ്​ തൊ​മ്മ​ന്‍​കു​ത്ത്​ വെ​ള്ള​ച്ചാ​ട്ട​ത്തെ​ക്കു​റി​ച്ച്‌​ പ​റ​ഞ്ഞു​വ​രു​ന്ന കഥ അല്ലെങ്കിൽ ഐ​തി​ഹ്യം എ​ന്താ​യാ​ലും ഇ​ന്ന്​ തൊ​മ്മ​ന്‍​കു​ത്ത്​ പ്രസിദ്ധമായ ഒരു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ്. വ​നം വ​കു​പ്പി​നു​ കീ​ഴി​ലാ​ണ്​ ഈ​ ​വെ​ള്ള​ച്ചാ​ട്ടം.തൊ​മ്മ​ന്‍​കു​ത്തി​ല്‍ ഒ​രു വെ​ള്ള​ച്ചാ​ട്ടം മാത്രമല്ല, കു​തി​ച്ചു​പാ​ഞ്ഞ്​ പാ​റ​ക​ളി​ല്‍ ഇ​ടി​ച്ച്‌​ ചി​ത​റി​യൊ​ഴു​കു​ന്ന മാ​ല​പോ​ലെ ആ​റ്​ കു​ത്തു​ക​ള്‍ അ​ട​ങ്ങി​യ മ​നോ​ഹ​ര കാഴ്ചയാണ് ഇവിടുത്തേത്. തൊ​മ്മ​ന്‍​കു​ത്ത്, ഏ​ഴു​നി​ല​കു​ത്ത്, കു​ട​ച്ചി​യാ​ര്‍​കു​ത്ത്, തേ​ന്‍​കു​ഴി​കു​ത്ത്, മു​ത്തി​ക്കു​ത്ത്, ചെ​കു​ത്താ​ന്‍​കു​ത്ത്​ എ​ന്നി​വ​യാ​ണ് ആ പ്ര​ധാ​ന കു​ത്തു​ക​ള്‍. കൂ​ടാ​തെ പ​ളു​ങ്ക​ന്‍ അ​ള്ളും സ​ഞ്ചാ​രി​ക​ളെ ആകര്ഷിക്കുന്ന ഒരിടമാണ്. ​ എന്നാൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍  വേണ്ട കൂടുതൽ പ​ദ്ധ​തി​ക​ള്‍ ഇവിടെയില്ല എന്നതൊരു പോരായ്മയാണ്. പു​ഴ​യി​ല്‍ പെ​ഡ​ല്‍ ബോ​ട്ടി​ങ്​ തു​ട​ങ്ങാ​ന്‍ പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല. മ​നോ​ഹ​ര​മാ​യ ഏ​റു​മാ​ട​ങ്ങ​ള്‍ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ അ​വ​യൊ​ക്കെ കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ചു. അ​വ പു​നഃ​സ്ഥാ​പി​ക്കാ​നും ന​ട​പ​ടി​യി​ല്ല.…

    Read More »
  • India

    സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ 11കാരന് വെടിയേറ്റു, ഗുരുതര പരിക്ക്

    ചെന്നൈ: സി.ഐ.എസ്.എഫ്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 11 വയസ്സുകാരന് ഗുരുതര പരിക്ക്. പരിശീലനം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിക്കാണ് തലയില്‍ വെടിയേറ്റത്. തമിഴ്നാട്ടിലെ പുതുക്കോട്ട നാര്‍ത്താമലൈയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു വെടി ആദ്യം വീടിന്റെ ചുമരിലാണ് കൊണ്ടത്. ഇതിനുപിന്നാലെയാണ് കുട്ടിയുടെ തലയിലും വെടിയേറ്റത്. പരിക്കേറ്റ് നിലത്തുവീണുകിടന്ന കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കുട്ടിക്ക് വെടിയേറ്റതിന് പിന്നാലെ നാര്‍ത്തമലൈയിലെ ഷൂട്ടിങ് പരിശീലനത്തിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവസ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

    Read More »
  • Kerala

    സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 15 വര്‍ഷം

    ഇറാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട് ഇന്ന് പതിനഞ്ചു വര്‍ഷം തികയുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇടക്കാല സര്‍ക്കാറാണ് സദ്ദാമിനെ തൂക്കിലേറ്റിയത്. 2006 ഡിസംബര്‍ 30ന് പുലര്‍ച്ചെ ബലി പെരുന്നാളിന് തലേ ദിവസമായിരുന്നു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സദ്ദാമിനെ 2003 ഡിസംബര്‍ 13ന് ഒളിത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന പിടികൂടിയത്. 1982 ല്‍ ശിയാ മേഖലയില്‍ കൂട്ടക്കൊലക്ക് ഉത്തരവിട്ടു എന്നാതായിരുന്നു സദ്ദാമിനെതിരായ കുറ്റം. 1979 ല്‍ പ്രസിഡന്റ് പദവിയിലെത്തിയ സദ്ദാം രണ്ട് ദശകത്തിലധികം ആ സ്ഥാനത്ത് തുടര്‍ന്നു. 1991 ലെ കുവൈത്ത് യുദ്ധമാണ് സദ്ദാമിന്റെ കാലത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തില്‍ ഇറാഖിനു സ്ഥിരത നല്‍കുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു.എങ്കിലും കുവൈത്ത് യുദ്ധം പ്രതിച്ഛായ യ്ക്ക് മങ്ങലേൽപ്പിച്ചു.

    Read More »
  • Kerala

    മികച്ച ഭരണത്തിലും നാം മുന്നില്‍ തന്നെ; സദ്ഭരണ സൂചികയിൽ കേരളത്തിന് അഞ്ചാം സ്ഥാനം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതും

    സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം നേടി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. വാണിജ്യ-വ്യവസായ മേഖലയിൽ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇംപ്ലിമെന്റേഷൻ സ്‌കോർ 44.82 ൽ നിന്ന് 85.00 ആയി ഉയർത്തി. പഞ്ചാബിന് പുറമെ കേരളം മാത്രമാണ് ഈ സ്‌കോർ മെച്ചപ്പെടുത്തിയത്. വ്യവസായ മേഖലയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 2019-ൽ 1.00 ആയിരുന്നത് 2021-ൽ 7.91 ആയി ഉയർന്നു. മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴിൽ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോർ മെച്ചപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ റാങ്കിംഗിലും പരിസ്ഥിതി മേഖലയുടെ റാങ്കിങ്ങിൽ കേരളം ഒന്നാം സ്ഥാനത്താണ്. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയില്‍ മൂന്നാം സ്ഥാനവും നേടി.…

    Read More »
  • India

    ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ലാത്തവര്‍ക്കും രോഗം ബാധിക്കുന്നെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 263 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോണ്‍ രോഗികളാണ്. ഇതില്‍ 115 പേര്‍ക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവര്‍ക്ക് ആര്‍ക്കും ഇത്തരത്തില്‍ വിദേശയാത്രാ പശ്ചാത്തലമില്ലെന്നും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

    Read More »
  • Kerala

    അരുത:ആണവ വികിരണങ്ങളെ വരെ പ്രതിരോധിക്കാൻ കഴിവുള്ള സസ്യം; ഔഷധങ്ങളുടെ കലവറ

    ലോകം ആണവ വിപത്തുകളില്‍ പെട്ട് ഉഴലുമ്പോള്‍ അതില്‍ നിന്നും രക്ഷ നേടാനുള്ള ഉദ്യമത്തില്‍ ശാസ്ത്രം ഇന്നെത്തി നില്‍ക്കുന്നത് അരുത പോലുള്ള സസ്യങ്ങളിലാണ്. ആണവ വികിരണങ്ങളെ പ്രതിരോധിക്കാനുള്ള അരുതയുടെ കഴിവ് അടുത്ത കാലത്താണ് ജപ്പാനിലെയും ജര്‍മ്മനിയിലെയും ശാസ്ത്രഞ്ജര്‍ ലോകത്തിനു മുന്നില്‍ കൊണ്ടുവന്നത്.  പണ്ടു തൊട്ടേ വിവിധ ചികില്‍സയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അരുത യഹൂദരാണ് ഇന്ത്യയില്‍ എത്തിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചാരനിറത്തിലുള്ള ഇലകളാലും മഞ്ഞ നിറത്തിലുള്ള പൂക്കളാലും ആലംകൃതമായ അരുത ഉദ്യാനത്തിന് യോജിച്ച ഒരു ഔഷധസസ്യമാണ്. മൃദുല കാണ്ഡത്തോടും ചാരനിറത്തിലുള്ള മൃദുലപത്രികകളോടും കൂടിയ രൂക്ഷഗന്ധമുള്ള ഒരു കുറ്റി ചെടിയാണ് അരുത. ഈര്‍പ്പമേറിയതും ചരല്‍ കലര്‍ന്ന നീരൊഴുക്കുള്ള ജൈവാംശത്തോട് കൂടിയ മണ്ണില്‍ അരുത സമൃദ്ധിയായി വളരുന്നു. വെള്ളകെട്ട് ഉള്ളിടത്തും മലിനജലം ഒഴുകുന്ന സ്ഥലങ്ങളിലും അരുത വളരില്ല. വളരെ ശുദ്ധിയോടുകൂടി  പരിപാലിച്ചാലെ അരുത വളരുകയുള്ളൂ എന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്. വിത്തുകളോ ഇളം തണ്ടുകളോ നടാന്‍ ഉപയോഗിക്കാം. തൊടിയിലും ഉദ്യാനത്തിനും പുറമേ മണ്ചട്ടികളിലും ചാക്കുകളിലും അരുത നട്ട് വളര്‍ത്താം.…

    Read More »
  • Kerala

    89-ാമത് ശിവഗിരി തീര്‍ഥാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം: 89-ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു ദിവസമായി നടക്കുന്ന തീര്‍ഥാടനത്തില്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച ബ്രഹ്മവിദ്യാലയ കനക ജൂബിലിയോട് അനുബന്ധിച്ച് പ്രത്യേക സമ്മേളനവും നടക്കും. കനത്ത പൊലീസ് സുരക്ഷാ വലയത്തിലും പ്രധാന നിരത്തുകള്‍ ഉള്‍പ്പെടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനുമായി 600 ലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വ്യാഴാഴ്ച 12.30ന് ആരോഗ്യ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. മൂന്നിന് കാര്‍ഷിക തൊഴില്‍മേഖലയിലെ പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണിയും വൈകിട്ട് അഞ്ചിന് ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും. വെള്ളി പുലര്‍ച്ചെ അഞ്ചിന് തീര്‍ഥാടക ഘോഷയാത്ര ആരംഭിക്കും. പകല്‍ 9.30ന് തീര്‍ഥാടക സമ്മേളനം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. 12.30ന് സാഹിത്യ സമ്മേളനം മന്ത്രി…

    Read More »
  • Kerala

    വേറിട്ടൊരു മലബാർ കല്യാണം

    ഏഴാം വയസ്സിൽ മാതാപിതാക്കൾ മരിച്ച് അനാഥയായ രാജേശ്വരിയെ കാഞ്ഞങ്ങാട്ടെ അബ്ദുള്ള ഖദീജ ദമ്പതികൾ വളർത്തു മകളായി ഏറ്റെടുക്കുകയായിരുന്നു.പിന്നീട് സ്വന്തം മകളായി അവളെ പഠിപ്പിച്ച് വളർത്തിയ ശേഷം 22 വയസ്സിൽ  അനുയോജ്യനായ വരനെ കണ്ടെത്തി വിവാഹവും നടത്തി.കാഞ്ഞങ്ങാട്ടെ മാന്യോട്ട് ക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.തുടർന്ന് അതിഥികൾക്ക് സമൃദ്ധമായ സദ്യയും നൽകിയാണ്  അബ്ദുള്ളയും ഖദീജയും തങ്ങളുടെ ‘മകളെ’ യാത്രയാക്കിയത്. മക്കൾ ഷമീമും നജീബും ഷെരീഫും വരൻ വിഷ്ണു പ്രസാദിനെ സഹോദരന്മാരുടെ സ്ഥാനത്ത് നിന്ന് ചന്ദനം തൊട്ട്സ്വീകരിച്ച് കതിർ മണ്ഡപത്തിലേക്കാനയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത് . വിവാഹാനന്തരം വരന്റെ ഗൃഹത്തിലേക്ക് യാത്ര തിരിച്ച രാജേശ്വരിയെ നിറകണ്ണുകളോടെയാണ് അബ്ദുള്ളയുടെ കുംടുംബവും ബന്ധുക്കളും ചേർന്ന് യാത്രയാക്കിയതും.

    Read More »
  • India

    ഉജ്ജ്വല 2.0 സ്കീം: 1 കോടി ഗുണഭോക്താക്കൾക്ക് എൽപിജി സിലിണ്ടർ കണക്ഷൻ ലഭിക്കും

    ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അതായത് ബിപിഎൽ കുടുംബങ്ങളിലെ അഞ്ച് കോടി സ്ത്രീകൾക്ക് ആദ്യഘട്ടത്തിൽ എൽപിജി ഗ്യാസ് കണക്ഷനുകൾ നൽകുകയെന്ന ലക്ഷ്യത്തോടെ 2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ആരംഭിച്ചത്. ഏഴ് വിഭാഗങ്ങളിലെ (SC/ST, PMAY, AAY, ഏറ്റവും പിന്നോക്ക വിഭാഗങ്ങൾ, തേയിലത്തോട്ടം, വനവാസി, ദ്വീപുകാർ) സ്ത്രീകളുടെ ഗുണഭോക്താക്കൾക്കായി 2018 ഏപ്രിലിൽ പദ്ധതി വിപുലീകരിച്ചു.  രണ്ടാം ഘട്ടത്തിൽ ലക്ഷ്യം എട്ട് കോടി എൽപിജി കണക്ഷനുകളായി ഉയർത്തി.അടുത്ത വർഷം 1 കോടി ഗുണഭോക്താക്കൾക്കു കൂടി ഇതിന്റെ പ്രയോജനം ലഭിക്കും. ഉജ്ജ്വല 2.0 സ്കീമിന് കീഴിലുള്ള നിക്ഷേപ രഹിത എൽപിജി കണക്ഷനു പുറമേ, ഗുണഭോക്താക്കൾക്ക് 800 രൂപയ്ക്ക് മുകളിലുള്ള സൗജന്യ റീഫില്ലുകളും സൗജന്യ സ്റ്റൗവും നൽകും.നേരത്തെ ഉജ്ജ്വല പ്രകാരം ഒരു ഡെപ്പോസിറ്റ് ഫ്രീ എൽപിജി കണക്ഷൻ മാത്രമാണ് നൽകിയിരുന്നത്. ഇതിൽ 1600 രൂപ ധനസഹായം നൽകി. ഗുണഭോക്താക്കൾക്ക് സ്റ്റൗവിനുള്ള പലിശരഹിത വായ്പയും പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്ന് ആദ്യം റീഫിൽ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരുന്നു. ബിപിഎൽ കുടുംബത്തിൽ നിന്നുള്ള…

    Read More »
  • Movie

    ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് സീസൺ 3 യുടെ ന്യൂ ഇയർ എപ്പിസോഡിൽ ‘ആർ ആർ ആർ’ ടീമും ദിലീപും

    കോമഡി സ്റ്റാർസ് സീസൺ 3 യുടെ ജനുവരി 1 , പുതുവത്സരദിനഎപ്പിസോഡിൽ ആർ ആർ ആർ ടീമും ജനപ്രിയനായകൻ ദിലീപും അതിഥികളായി എത്തുന്നു. സിനിമയുടെ സംവിധായകനായ രാജമൗലി , സൂപ്പർ താരങ്ങളായ റാം ചരൺ , ജൂനിയർ എൻ ടി ആർ എന്നിവർ കോമഡി സ്റ്റാറിന്റെ വേദിയെ നൃത്തചുവടുകളാലും നിരവധി കലാപരിപാടികളാലും ധന്യമാക്കി. ബിഗ് ബജറ്റ് ചിത്രം ആർ ആർ ആർ ന്റെ പ്രചാരണാർഥമാണ് കോമഡി സ്റ്റാർസ് സീസൺ 3 യിൽ എത്തിയത് . കൂടാതെ തുടർന്ന് ജനപ്രിയനായകൻ ദിലീപും നാദിര്ഷയും ഈ വേദിയിൽ എത്തുന്നു. ചിരിയുടെ പൂരമൊരുക്കുന്ന നമ്പറുകളാൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ദിലീപിനൊപ്പം മുകേഷും ടിനി ടോമും നോബിയും ബിഗ് ബോസ് താരങ്ങളും അണിനിരക്കുന്നു. പാഷാണം ഷാജിയും കോട്ടയം നസിറും ജനപ്രിയ കോമഡി താരങ്ങളും ഒരുക്കുന്ന സ്കിറ്റുകളും പുതുവത്സരഎപ്പിസോഡിന്റെ പ്രത്യേകതയായിരിക്കും . ന്യൂ ഇയർ സ്പെഷ്യൽ കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റിൽ ജനുവരി 1, ശനിയാഴ്ച രാത്രി 9…

    Read More »
Back to top button
error: