പണ്ടൊരു തൊമ്മന് കരിമണ്ണൂര്‍-വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കാട്ടാറിലെ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു.അതോടെ നാട്ടുകാര്‍ ആ വെള്ളച്ചാട്ടത്തെ ‘തൊമ്മന്‍കുത്ത്’ എന്ന് വിളിക്കാന്‍ തടങ്ങി കുത്ത്(വെള്ളച്ചാട്ടം) സ്ഥിതി ചെയ്യുന്ന കാട്ടാറ് തൊമ്മന്‍കുത്ത് പുഴയുമായി. ഇതാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തെക്കുറി ച്ച് പറഞ്ഞുവരുന്ന കഥ അല്ലെങ്കിൽ ഐതിഹ്യം എന്തായാലും ഇന്ന് തൊമ്മന്‍കുത്ത് പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.
വനം വകുപ്പിനു കീഴിലാണ് ഈ വെള്ളച്ചാട്ടം.തൊമ്മന്‍കുത്തില്‍ ഒരു വെള്ളച്ചാട്ടം മാത്രമല്ല, കുതിച്ചുപാഞ്ഞ് പാറകളില്‍ ഇടിച്ച് ചിതറിയൊഴുകുന്ന മാലപോലെ ആറ് കുത്തുകള്‍ അടങ്ങിയ മനോഹര കാഴ്ചയാണ് ഇവിടുത്തേത്. തൊമ്മന്‍കുത്ത്, ഏഴുനിലകുത്ത്, കുടച്ചിയാര്‍കുത്ത്, തേന്‍കുഴികുത്ത്, മുത്തിക്കുത്ത്, ചെകുത്താന്‍കുത്ത് എന്നിവയാണ് ആ പ്രധാന കുത്തുകള്‍. കൂടാതെ പളുങ്കന്‍ അള്ളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണ്.
എന്നാൽ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ട കൂടുതൽ പദ്ധതികള്‍
ഇവിടെയില്ല എന്നതൊരു പോരായ്മയാണ്. പുഴയില്‍ പെഡല്‍ ബോട്ടിങ് തുടങ്ങാന്‍ പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല. മനോഹരമായ ഏറുമാടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് അവയൊക്കെ കാട്ടാനകള്‍ നശിപ്പിച്ചു. അവ പുനഃസ്ഥാപിക്കാനും നടപടിയില്ല. വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുളിക്കാന്‍ ഇപ്പോള്‍ വനം വകുപ്പ് സമ്മതിക്കുന്നുമില്ല.
തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കരിമണ്ണൂര്‍ പഞ്ചായത്ത് പ്രദേശത്താണ്. എന്നാല്‍, അതിനോടനുബന്ധിച്ച ഏഴു നിലക്കുത്തും ആനചാടികുത്തും വണ്ണപ്പുറം പഞ്ചായത്തിലും. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആനചാടികുത്തിനെയും തൊമ്മന്കുത്തിനെയും ബന്ധിപ്പിച്ച് പദ്ധതികള്‍ തയാറാക്കാന്‍ രണ്ടു പഞ്ചായത്തും വിനോദസഞ്ചാരവകുപ്പും വനം വകുപ്പും മനസ്സുെവക്കണം. ആനചാടികുത്ത് കാണാന്‍ എത്തുന്നവര്‍ക്ക് താഴ്ഭാഗത്തേക്ക് എത്താന്‍ പാറക്കെട്ടുവഴി നടയും കൈവരിയും ആവശ്യമാണ്. തൂക്കുപാലം നിര്‍മിച്ചാല്‍ ഏറെ ആകര്‍ഷകമാകും. തൂക്കുപാലം പദ്ധതി ഏറ്റെടുക്കാന്‍ ജില്ല പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ മുന്‍കൈയെടുത്താല്‍ പ്രദേശത്തെ വിനോദസഞ്ചാര വികസനത്തിന് വലിയ മുതൽക്കൂട്ടായി മാറും അത്.