ഏഴാം വയസ്സിൽ മാതാപിതാക്കൾ മരിച്ച് അനാഥയായ രാജേശ്വരിയെ കാഞ്ഞങ്ങാട്ടെ അബ്ദുള്ള ഖദീജ ദമ്പതികൾ വളർത്തു മകളായി ഏറ്റെടുക്കുകയായിരുന്നു.പിന്നീ ട് സ്വന്തം മകളായി അവളെ പഠിപ്പിച്ച് വളർത്തിയ ശേഷം 22 വയസ്സിൽ അനുയോജ്യനായ വരനെ കണ്ടെത്തി വിവാഹവും നടത്തി.കാഞ്ഞങ്ങാട്ടെ മാന്യോട്ട് ക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.തുടർന്ന്
അതിഥികൾക്ക് സമൃദ്ധമായ സദ്യയും നൽകിയാണ് അബ്ദുള്ളയും ഖദീജയും തങ്ങളുടെ ‘മകളെ’ യാത്രയാക്കിയത്.
മക്കൾ ഷമീമും നജീബും ഷെരീഫും വരൻ വിഷ്ണു പ്രസാദിനെ സഹോദരന്മാരുടെ സ്ഥാനത്ത് നിന്ന് ചന്ദനം തൊട്ട്സ്വീകരിച്ച് കതിർ മണ്ഡപത്തിലേക്കാനയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത് . വിവാഹാനന്തരം വരന്റെ ഗൃഹത്തിലേക്ക് യാത്ര തിരിച്ച രാജേശ്വരിയെ നിറകണ്ണുകളോടെയാണ് അബ്ദുള്ളയുടെ കുംടുംബവും ബന്ധുക്കളും ചേർന്ന് യാത്രയാക്കിയതും.