ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ലാത്തവര്‍ക്കും രോഗം ബാധിക്കുന്നെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 263 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയിലെ ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോണ്‍ രോഗികളാണ്. ഇതില്‍ 115 പേര്‍ക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവര്‍ക്ക് ആര്‍ക്കും ഇത്തരത്തില്‍ വിദേശയാത്രാ പശ്ചാത്തലമില്ലെന്നും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.