KeralaNEWS

അരുത:ആണവ വികിരണങ്ങളെ വരെ പ്രതിരോധിക്കാൻ കഴിവുള്ള സസ്യം; ഔഷധങ്ങളുടെ കലവറ

ലോകം ആണവ വിപത്തുകളില്‍ പെട്ട് ഉഴലുമ്പോള്‍ അതില്‍ നിന്നും രക്ഷ നേടാനുള്ള ഉദ്യമത്തില്‍ ശാസ്ത്രം ഇന്നെത്തി നില്‍ക്കുന്നത് അരുത പോലുള്ള സസ്യങ്ങളിലാണ്. ആണവ വികിരണങ്ങളെ പ്രതിരോധിക്കാനുള്ള അരുതയുടെ കഴിവ് അടുത്ത കാലത്താണ് ജപ്പാനിലെയും ജര്‍മ്മനിയിലെയും ശാസ്ത്രഞ്ജര്‍ ലോകത്തിനു മുന്നില്‍ കൊണ്ടുവന്നത്.
 പണ്ടു തൊട്ടേ വിവിധ ചികില്‍സയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അരുത യഹൂദരാണ് ഇന്ത്യയില്‍ എത്തിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചാരനിറത്തിലുള്ള ഇലകളാലും മഞ്ഞ നിറത്തിലുള്ള പൂക്കളാലും ആലംകൃതമായ അരുത ഉദ്യാനത്തിന് യോജിച്ച ഒരു ഔഷധസസ്യമാണ്.
മൃദുല കാണ്ഡത്തോടും ചാരനിറത്തിലുള്ള മൃദുലപത്രികകളോടും കൂടിയ രൂക്ഷഗന്ധമുള്ള ഒരു കുറ്റി ചെടിയാണ് അരുത. ഈര്‍പ്പമേറിയതും ചരല്‍ കലര്‍ന്ന നീരൊഴുക്കുള്ള ജൈവാംശത്തോട് കൂടിയ മണ്ണില്‍ അരുത സമൃദ്ധിയായി വളരുന്നു. വെള്ളകെട്ട് ഉള്ളിടത്തും മലിനജലം ഒഴുകുന്ന സ്ഥലങ്ങളിലും അരുത വളരില്ല. വളരെ ശുദ്ധിയോടുകൂടി  പരിപാലിച്ചാലെ അരുത വളരുകയുള്ളൂ എന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്. വിത്തുകളോ ഇളം തണ്ടുകളോ നടാന്‍ ഉപയോഗിക്കാം. തൊടിയിലും ഉദ്യാനത്തിനും പുറമേ മണ്ചട്ടികളിലും ചാക്കുകളിലും അരുത നട്ട് വളര്‍ത്താം. ചില ചിത്രശലഭങ്ങളുടെ പരിണാമ പ്രക്രിയയില്‍ സുപ്രധാന പങ്കു വഹിക്കുന്ന അരുത പാമ്പുകളുടെയും മറ്റു ഉരഗ ജീവികളുടെയും ഷഡ്പദങ്ങളുടെയും ശല്യം കുറയ്ക്കും എന്നൊരു വിശ്വാസം കൂടിയുണ്ട്.
 കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ ഉണ്ടാകുന്ന വിവിധ തരം രോഗങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ശമനമുണ്ടാക്കാന്‍ കഴിയുന്ന ഒരു സിദ്ധ ഔഷധം എന്നതിനാല്‍ കുട്ടികള്‍ ഉള്ള വീടുകളില്‍ വളരെ അത്യാവശ്യമായി വളര്‍ത്തേണ്ട ഒരു സസ്യവുമാണ് അരുത.
ഔഷധ ഉപയോഗങ്ങള്‍
അരുത ഇലകള്‍ ഉണക്കി പൊടിച്ച് തുല്യ അളവില്‍ ഏലതരിയും ജാതിക്കയും കരയാമ്പൂവും ചേര്‍ത്ത് കൊടുക്കുന്നത് അജീര്‍ണ്ണത്തിനു ഫലപ്രദമാണ്.കുട്ടികള്‍ക്ക് ഉണ്ടാകുന്ന ശ്വാസംമുട്ടിന് അരുതയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി കൊള്ളുക.
അരുതയിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മ്മ രോഗങ്ങള്‍ മാറും.അരുത ചമ്മന്തിയാക്കി കഴിച്ചാല്‍ ദഹനശക്തിക്കും വയറുവേദനക്കും ഫലപ്രദമാണ്.തിപ്പലി പൊടിച്ച് ഒരു ഗ്രാം മുതല്‍ 2 ഗ്രാം വരെ ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ ചുമ, അര്‍ശസ്സാജ്വരം, അഗ്നിമാന്ദ്യം, വിളര്‍ച്ച ഇവ ശമിക്കും.
മഞ്ഞപ്പിത്തത്തിനു അരുത ഇലയുടെ നീര് 10 മില്ലി വീതം തേന്‍ ചേര്‍ത്ത് കഴിക്കുക.
അരുതയിട്ട് കാച്ചിയ എണ്ണ പുരട്ടിയാല് വ്രണങ്ങള് ഉണങ്ങും.
ഉദരവായു അധികമായുള്ളവര് അരുതയിലകള് ചവച്ചരച്ച് കഴിക്കുക.
പോളിയോ ബാധിച്ച കുട്ടികള്‍ക്കും ദേഹം മെലിഞ്ഞവര്‍ക്കും അരുതയിട്ട് എണ്ണ കാച്ചി തേക്കുന്നത് നല്ലതാണ്.
പല്ല് വേദന മാറാന്‍ അരുതയില അരച്ച് വേദനയുള്ള ഭാഗത്ത്‌ പുരട്ടുക.

Back to top button
error: