MovieNEWS

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് സീസൺ 3 യുടെ ന്യൂ ഇയർ എപ്പിസോഡിൽ ‘ആർ ആർ ആർ’ ടീമും ദിലീപും

കോമഡി സ്റ്റാർസ് സീസൺ 3 യുടെ ജനുവരി 1 , പുതുവത്സരദിനഎപ്പിസോഡിൽ ആർ ആർ ആർ ടീമും ജനപ്രിയനായകൻ ദിലീപും അതിഥികളായി എത്തുന്നു.

സിനിമയുടെ സംവിധായകനായ രാജമൗലി , സൂപ്പർ താരങ്ങളായ റാം ചരൺ , ജൂനിയർ എൻ ടി ആർ എന്നിവർ കോമഡി സ്റ്റാറിന്റെ വേദിയെ നൃത്തചുവടുകളാലും നിരവധി കലാപരിപാടികളാലും ധന്യമാക്കി. ബിഗ് ബജറ്റ് ചിത്രം ആർ ആർ ആർ ന്റെ പ്രചാരണാർഥമാണ് കോമഡി സ്റ്റാർസ് സീസൺ 3 യിൽ എത്തിയത് .

Signature-ad

കൂടാതെ തുടർന്ന് ജനപ്രിയനായകൻ ദിലീപും നാദിര്ഷയും ഈ വേദിയിൽ എത്തുന്നു. ചിരിയുടെ പൂരമൊരുക്കുന്ന നമ്പറുകളാൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ദിലീപിനൊപ്പം മുകേഷും ടിനി ടോമും നോബിയും ബിഗ് ബോസ് താരങ്ങളും അണിനിരക്കുന്നു. പാഷാണം ഷാജിയും കോട്ടയം നസിറും ജനപ്രിയ കോമഡി താരങ്ങളും ഒരുക്കുന്ന സ്കിറ്റുകളും പുതുവത്സരഎപ്പിസോഡിന്റെ പ്രത്യേകതയായിരിക്കും .

ന്യൂ ഇയർ സ്പെഷ്യൽ കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റിൽ ജനുവരി 1, ശനിയാഴ്ച രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Back to top button
error: