KeralaLead NewsNEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളെ മോചിപ്പിക്കാൻ പോസ്റ്റർ പ്രചാരണം

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭരണ സമിതി അംഗങ്ങളെ ജയില്‍ മോചിതരാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രചാരണം.

കൊള്ള നടത്തിയ യഥാര്‍ഥ പ്രതികളെ ശിക്ഷിക്കുക, നിരപരാധികളായ ഭരണസമിതിയംഗങ്ങളെ ജയിലില്‍നിന്ന് മോചിപ്പിക്കുക, നിരപരാധികളെ ബലിയാടാക്കി അവരുടെ കുടുംബങ്ങളെ തകര്‍ക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക തുടങ്ങിയവയാണ് പോസ്റ്ററിലെ ആവശ്യങ്ങള്‍. നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും സാധാരണക്കാരുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും പോസ്റ്ററിലുണ്ട്. ഇരിങ്ങാലക്കുടയില്‍ ജനകീയ സമതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Signature-ad

കേസില്‍ അറസ്റ്റിലായ ആര്‍ക്കും ഇതുവരെയും ജാമ്യം കിട്ടിയിട്ടില്ല. സിപിഎം പ്രവര്‍ത്തകരായ ഭരണസമിതിയംഗങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ പ്രചാരണം നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ആരോപണം.

Back to top button
error: