KeralaLead NewsNEWS

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 36,280 രൂപ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,535 രൂപയും പവന് 36,280 രൂപയുമാണ് ഇന്നത്തെ സ്വർണ വില.

തിങ്കളാഴ്ച സ്വർണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. ഗ്രാമിന് 4,545 രൂപയിലും പവന് 36,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 17 മുതൽ 20 വരെ രേഖപ്പെടുത്തിയ 36,560 രൂപയാണ്.

Signature-ad

ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബർ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ 1800 പോയിന്റിന് മുകളിൽ ക്രമപ്പെടുന്ന സ്വർണം അടുത്ത അവസരത്തിൽ കുതിപ്പ് നേടിയേക്കാം.

Back to top button
error: