KeralaLead NewsNEWS

കിഴക്കമ്പലം സംഘർഷം; 50 പേർ അറസ്റ്റിലായി; വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി

കൊച്ചി: കിഴക്കമ്പലത്തുണ്ടായ അതിഥിത്തൊഴിലാളികളുടെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍ ചുമത്തിയത്. 26 പേരുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 24 പേരുടെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.

കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ 9 പൊലീസുകാർക്കാണു സംഘർഷത്തിൽ പരുക്കേറ്റത്. അക്രമികൾ 4 പൊലീസ് വാഹനങ്ങൾ തകർത്തു. ഒരു പട്രോളിങ് ജീപ്പിനു തീയിട്ടു. കേസെടുത്ത പൊലീസ് 156 പേരെയാണു കസ്റ്റഡിയിലെടുത്തത്. തൊഴിലാളികളിൽ ചിലർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ക്വാർട്ടേഴ്സിൽ ക്രിസ്മസ് കാരൾ നടത്തിയതുമായി ബന്ധപ്പെട്ടു ചില സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടായിരുന്നു.

Back to top button
error: