നെടുങ്കണ്ടം: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷം വേറിട്ട കാഴ്ചയായി.കവുന്തി കൊച്ചുപറന്പില്‍ ജോഷിയുടെ തോട്ടത്തിലെ 60 ഓളം തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് നാട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തി ക്രിസ്മസ് ആഘോഷം നടത്തിയത്.
ആസാം, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് വര്‍ഷങ്ങളായി ജോഷിയുടെ സ്ഥലത്ത് ജോലി ചെയ്യുന്നത്.ദേവാലയങ്ങ ളിലും മറ്റും ക്രിസ്മസ് ആഘോഷം കണ്ട ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തമായി ആഘോഷം നടത്താന്‍ തീരുമാനിക്കുകയായിരുന് നു. ഇവര്‍ താമസിക്കുന്ന വീടിന് മുന്പില് മനോഹരമായ പുല്‍ക്കൂട് ഒരുക്കുകയായിരുന്നു ഇവരുടെ ആദ്യ ജോലി. പുല്‍ക്കൂട്ടിലേക്കുള്ള വഴി, മലനിരകള്‍ തുടങ്ങിയവ മനോഹരമായി സൃഷ്ടിച്ച ഇവര്‍ പുല്‍ക്കൂട് മനോഹരമായി അലങ്കരിക്കുകയും വൈദ്യുത ദീപങ്ങള്‍ ചാര്‍ത്തുകയും ചെയ്തു. ഇവിടെനിന്നും കരോള്‍ ഗാനങ്ങള്‍ ആലപിച്ച് കവുന്തി സിറ്റിയിലെത്തിയ ഇവരെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും സ്വീകരിച്ചു.
ചെണ്ടമേളം, സാന്താക്ലോസ് തുടങ്ങിയവയുടെ അകന്പടിയോടെ കരോള്‍ നടത്തിയ ഇവരെ വാര്‍ഡ് മെംബറും നാട്ടുകാരും അടക്കമുള്ളവര്‍ അനുമോദിച്ചു. തങ്ങളുടെ മാതൃഭാഷയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്തു.