IndiaLead NewsNEWS

രാ​ജ​സ്ഥാ​നി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; ആളപായമില്ല

ജയ്പൂര്‍: കെമിക്കല്‍ ഫാക്ടറിയില്‍ വന്‍തീപിടിത്തം. രാജസ്ഥാന്‍ കോട്ടയിലെ സിറ്റിമാളിന് സമീപമുള്ള ഫാക്ടറിയില്‍ രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകള് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങളില്‍ നിന്നും പോലീസ് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് നിഗമനം.

Back to top button
error: