IndiaNEWS

‘നാരങ്ങയില്‍’ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.8. കോടി ദിര്‍ഹത്തിന്‍റെ ലഹരിമരുന്ന് പിടിച്ചു

ദുബായ്: നാരങ്ങയെന്ന പേരില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 5.8. കോടി ദിര്‍ഹത്തിന്‍റെ ലഹരിമരുന്ന് പിടിച്ചെടുത്ത് ദുബായ് പോലിസ്. നാരങ്ങയുടെ അച്ച് തയ്യാറാക്കി അതിനുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്ത് വെച്ചാണ് ലഹരി മരുന്ന് കടത്തിയിരുന്നത്. 1,160,500 ക്യാപ്റ്റഗണ്‍ ഗുളികകളാണ് ഇത്തരത്തില്‍ ഒളിപ്പിച്ചിരുന്നത്. 4 അറബ് പൗരന്മാരാണ് ദുബായ് പോലീസിന്റെ പിടിയിലായത്. ലഹരി വസ്തുക്കള്‍ പഴം, പച്ചക്കറി കണ്ടൈനറുകളിൽ ഒളിപ്പിച്ച് കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു ദുബായ്  ലഹരി വിരുദ്ധ സേനയുടെ തിരച്ചിൽ.

Back to top button
error: