KeralaNEWS

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകം: എസ്‌ഡിപിഐ നേതാവ് അറസ്റ്റില്‍

പാലക്കാട് കിണാശേരി മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ  വെട്ടികൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. എസ്‌ഡിപിഐ കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറി കാമ്പ്രത്ത്​ചളള  പുളിയന്തോണി നസീർ (35) ആണ് പിടിയിലായത്.
പ്രതികൾക്ക് കൃത്യം നിർവഹിക്കാനുള്ള വാഹനവും വാളും നൽകിയതും
കൃത്യത്തിന് ശേഷം വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിക്കാൻ വേണ്ട സഹായം നൽകിയതും ഇയാ​ളാണെന്ന് ​ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. നവംബർ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞ്‌ നിർത്തി  വെട്ടിക്കൊലപ്പെടുത്തിയത്.

Back to top button
error: