തിരുവനന്തപുരം: ഹോളോബ്രിക്‌സ് ഇന്റര്‍ലോക്ക് കമ്പനി ഉടമയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല നെടുങ്കുഴി ചെല്ലുമംഗലം കല്ലുമല ശിവന്റെ ഭാര്യ രാഖിയെ (47) ആണ് ഇന്ന് രാവിലെ കമ്പനി ഷെഡില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് 30 ലക്ഷം രൂപയുടെ കട ബാധ്യത ഉണ്ടായെന്നും ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നും പറയുന്നു. പുതിയ ലോണിനു ശ്രമിച്ചെങ്കിലും നടന്നില്ല. സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനായി ഇവരുടെ 23 സെന്റിന്റെ രേഖകള്‍ സര്‍ക്കാരിനു നല്‍കിയിരുന്നു. എന്നാല്‍, ആദ്യഘട്ടം 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍നിന്ന് ഇവരുടെ വസ്തു ഒഴിവായി. ഇതോടെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. വസ്തുവിന്റെ രേഖകള്‍ ഇപ്പോഴും സര്‍ക്കാരിന്റെ കയ്യിലായതിനാല്‍ പുതിയ ലോണ്‍ എടുക്കാനും സാധിച്ചില്ല. ഏക മകന്‍ ശ്രീശരണ്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ – 1056, 0471- 2552056)