സുല്‍ത്താന്‍ ബത്തേരി: മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച്
രോഗികളില്‍നിന്ന് പണം തട്ടിയയാള്‍ അറസ്റ്റില്‍. അരിവയല്‍ വട്ടപറമ്പില്‍ സലീമാണ് (49) അറസ്റ്റിലായത്.
പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരനെയും കുടുംബത്തെയും അരിവയലിലെ വീട്ടില്‍ ചികിത്സിക്കുകയും ഇതിനുള്ള ഫീസിനത്തില്‍ ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് ആരോഗ്യവകുപ്പും പൊലീസും നടത്തിയ പരിശോധനയില്‍ ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.