KeralaLead NewsNEWS

മണ്ണാര്‍ക്കാട് പുലിയിറങ്ങിയതായി നാട്ടുകാര്‍; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടില്‍ ആടുകളെ കാണാതാകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടെയാണ് പുലിയിറങ്ങിയെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചത്. പിന്നാലെ പുലിയുടെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഇതിനുശേഷം കാണാതായ ആടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെയാണ് പുലിയിറങ്ങിയതായി ഇവര്‍ ഉറപ്പിച്ചത്. പരാതിയുമായി ഡിഎഫ്ഒ ഓഫിസില്‍ നാട്ടുകാര്‍ എത്തിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനുള്ള നാട്ടുകാരുടെ ആവശ്യവും ഡിഎഫഒ അംഗീകരിച്ചതായാണ് വിവരം.

Back to top button
error: